താൾ:Malayalam Fifth Reader 1918.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദോഷങ്ങളൊക്കവേ ദേഹാഭിമാനിനാം രോഷേണ വന്നു ഭവിക്കുന്നതോർക്ക നീ ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യർക്കു മോഹമാതാവാമവിദ്യയാകുന്നതും. ദേഹമല്ലോർക്കിൽ ഞാനായതാത്മാവെന്നു മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ സംസാരകാരിണിയായതവിദ്യയും. സംസാരനാശിനിയായതു വിദ്യയും. ആകയാൽ മോക്ഷാർത്ഥിയാകിൽ വിദ്യാഭ്യാസ- മേകാന്തചേതസാ ചെയ്ക വേണ്ടുന്നതും. തത്രകാമക്രേധലോഭമോഹാദികൾ ശത്രക്കളാവുന്നതെന്നുമറിക നീ. മുക്തിക്കു വിഘ്നം വരുത്തവാനെത്രയും ശക്തിയുള്ളോന്നതിൽ ക്രോധമറിക നീ. മാതാപിതൃഭ്രാതൃമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പൂമാൻ; ക്രോധമൂലം മനസ്താപണ്ടായ്വരും; ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം. ക്രോധമല്ലോ യമനായതു നിർണ്ണയം വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും. സന്തോഷമാകുന്നതു നന്ദനം വനം സന്തനം ശാന്തിയേ കാമസുരഭി കേൾ. ചിന്തിച്ച ശാന്തിയെത്തന്നെ ഭജിക്ക നീ

സന്താപമെന്നാലോരു ജാതിയും വരാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/181&oldid=163430" എന്ന താളിൽനിന്ന് ശേഖരിച്ചത്