താൾ:Malayalam Fifth Reader 1918.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാലസ്വരുപനാമീശ്യരൻ തന്നുടെ ലീലാവിശേഷങ്ങളൊന്നുമോരായ്ക്കയാൽ, ആമകുംഭാംബു സമാനമായുസ്സുടൻ പോമതേതും ധരിക്കുന്നതില്ലാരുമേ. രോഗങ്ങളായുള്ള ശത്രക്കളും വന്നു ദേഹം നശിപ്പിക്കുമേവനും നിർണ്ണയം വ്യാഘ്രിയെപ്പോലെ ജരയുമടുത്തു വ- ന്നാക്രമിച്ചീടും ശരീരത്തെ നിർണ്ണയം

മൃത്യുവും കൂടോരു നേരം പിരിയാതെ ഛിദ്രവും പാർത്തുപാർത്തുള്ളിലിരിക്കുന്നു. ദേഹം നിമിത്തമഹംഭദ്ധി കൈക്കൊണ്ടു മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ- ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ, ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ച പോകിലാം വെന്തു വെണ്ണീറായ്ച്ചമഞ്ഞു പോയീടിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം. ത്വങ് മാംസരക്താസ്ഥാവിണ്മൂത്രരേതസാം സമ്മേളനം ,പഞ്ചഭുതകനിർടമ്മിതം, മായാമയമായ്,പരിണാമിയായൊരു കായം വികാരിയായുള്ളോന്നിതദ്ധ്രുവം ദേഹാഭിമാനം നിമിത്തമായുണ്ടായ മോഹേന ലോകം ദഹിപ്പിപ്പതിനു നീ മാനസതാരിൽ നിരൂപിച്ചതു തവ

ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/180&oldid=163429" എന്ന താളിൽനിന്ന് ശേഖരിച്ചത്