താൾ:Malayalam Fifth Reader 1918.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠം ൩ ൪.

     ലക്ഷ്മണോപദേശം   
വത്സ!  സൗമിത്രേ!  കുമാര! നീ കേൾക്കണം   

മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ നിന്നുടെ തത്വമറിഞ്ഞിക്കുന്നിതു മുന്നമേ ഞാനെടൊ ;നിന്നുള്ളിലെപ്പോഴും എന്നേക്കുറിച്ചുള്ള വാത്സ്യപൂരവും നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും . നിന്നാലസാധ്യമായില്ലൊരു കർമ്മവും നിർണയമെങ്കിലുമൊന്നിതു കേൾക്ക നീ. ദൃശ്യമായുള്ളോരു രാജ്യദേഹാദിയും വിശ്വവും നിശ്ശേഷധാന്യധനാദിയും സത്യമെന്നാകിലേ തൽപ്രയാസം തവ യുക്ത; മതല്ലായെങ്കിലെന്തിനാൽ ഫലം? ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം; വേഗേന നഷ്ടമാമായുസ്സുമോർക്ക നീ; വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം. ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ, കാലാഹീന പരിഗ്രസ്ഥമാം ലോകവു- മാലോലചേതസാ ഭോഗങ്ങൾ തേടുന്നു. പുത്രമിത്രാർത്ഥകളത്രാദിസംഗമ- മെത്രയുമൽപകാലസ്ഥിതമോർക്ക നീ. പാസ്ഥർ പെരുവഴിമ്പലം തന്നിലെ

താനന്തരായ് കൂടി വിയോഗം വരുംപോലെ,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/178&oldid=163427" എന്ന താളിൽനിന്ന് ശേഖരിച്ചത്