Jump to content

താൾ:Malayalam Fifth Reader 1918.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേടും കൂടാതെ സദാ സൂക്ഷിച്ചുകൊള്ളാമെങ്കിൽ രോഗബീ ജങ്ങളെ വഹിക്കുന്നതായ കൊതുകിന്റെയും ഈച്ചകളുടെയും

ആക്രമണത്തിനുംഉപദ്രവത്തിനും  കുറവുവരുന്നതാണ്.  
     അധികം  ആളുകൾ  തിങ്ങിപ്പാർക്കുന്ന   പട്ടണങ്ങളിൽ  

സാംക്രമികരോഗങ്ങളുടെ ചിഹ്നങ്ങൾ കണ്ടുതുടങ്ങിയാൽ പട്ടമവാസികൾ ഇവയെ തടുക്കുന്നതിൽ പ്രത്യേകം നിഷ്ക ർഷ ചെയ്യേണ്ടതുമാണ്. രോഗം പിടിപ്പെട്ടിട്ടുള്ള ആളുകളെ

 മറ്റു  ജനങ്ങളുടെ സഹവാസത്തിൽനിന്ന്  അകറ്റുകയും, 

കുളം,കിണർ,വിസർജ്ജനസ്ഥലം മുതലായ പൊതുസ്ഥ ലങ്ങളോട് രോഗികളെ അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന തിനുപുറമെ അവരെ കഴിവുള്ളിത്തോളം ശുചിയായും

ഒതുക്കമായും   പാർപ്പിക്കുന്നതിനു  ശ്രമിക്കുകയും   ചെയ്യേണ്ടതാ

ണ്. രോഗികൽ വിസർജ്ജിക്കുന്ന മലമൂത്രങ്ങളെ എരിച്ചു നശിപ്പിക്കുകയും , അവരുടെ വസ്ത്രങ്ങൾ , ഭക്ഷണത്തിനുപ യോഗിക്കുന്ന പാത്രങ്ങൾ മുതലായവയെ തിളച്ച വെള്ളം കൊണ്ട് കഴുകി നല്ലപോലെ വെയിലത്തിട്ട് ഉണക്കുകയും

അവർ ഉപയോഗിക്കുന്ന സാമാനങ്ങളെ   മറ്റുള്ളവർ   തൊടു

ന്നതിനോ, അവരുടെ ദുഷ്വായു സംക്രമിക്കത്തക്കവിധം

അടുത്തുചെല്ലുന്നതിനോ  സമ്മതിക്കാതിരിക്കുകയും   ചെയ്യു

ന്നതിന് നിഷ്ക്കർഷിക്കേണ്ടത് അത്യാവശ്യമാകുന്നു.

    രോഗചികിത്സയിൽ  നമുക്കെല്ലാവർക്കും  എപ്പോഴും  ഉത

കുന്നതായും പ്രതിഫലേച്ഛ കൂടാതെ സദാ ശുശ്രൂഷിക്കുന്ന തിന് ഒരുക്കമുള്ളതായുമിരിക്കുന്ന ദിവ്യവൈദ്യൻ സൂര്യനാ ണ്. സൂര്യപ്രകാശം രോഗബീജങ്ങളുടെ പരമ ശത്രുവാ കുന്നു. രോഗികൾക്ക് വെളിച്ചവും ശുദ്ധവായുവുമാകുന്നു

ദിവ്യൗഷധങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/177&oldid=163426" എന്ന താളിൽനിന്ന് ശേഖരിച്ചത്