താൾ:Malayalam Fifth Reader 1918.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ടുതുടങ്ങുമ്പോൾ തന്നെ ചുറ്റുമുള്ള മലിനവസ്തുക്കളെ നശിപ്പിക്കുന്നതായാൽ രോഗം അധികം പടരുന്നതിന് ഇട വരുന്നതല്ല. പോഷണത്തിനനുകൂലങ്ങളായ സാധനങ്ങൾ

കിട്ടുന്നിടത്ത് ഇവയ്ക്കു സ്ഥാനം നൽകിയാൽ ക്ഷണനേരം

കൊണ്ട് ഓരോ പരമാണുജീവിയും അസംഖ്യം വർദ്ധിച്ച് വലുതായ നാശം ചെയ്യുന്നതിനു ശക്തിയുള്ളതായി ഭവിക്കു ന്നു.അധികം ചൂടും അധികം തണുപ്പുമുള്ള സ്ഥലങ്ങൾ ഇവയ്ക്ക് അനുകൂലങ്ങളാകുന്നില്ല. "സെൻറിഗ്രേഡ് തെർമ്മാ മീറ്റർ " എന്ന ഉഷ്ണമാപനയന്ത്രപ്രകാരം അറുപതു് ഡിഗ്രി ചൂടുണ്ടാകുമ്പോൾ ഈ രോഗബീജങ്ങൾ ചാകുകയും, കുറെ ക്കൂടി ചൂടുതട്ടിയാൽ ഇവയുടെ മുട്ടപോലും നശിക്കുകയും

 ചെയ്യുന്നു. 
     വിഷൂചിക  മുതലായ വിഷബീജങ്ങളെ  നാം കുടിക്കുന്ന 
 വെള്ളം വഴി ഉൾകൊള്ളുകയും, മസൂരി  മുതലായ രോഗബീ

ജങ്ങളെ ശ്വാസോച്ഛ്വാസം വഴി രക്തത്തിൽ ചേർക്കുകയും, മന്ത് കുഷ്ഠം മുതലായവയ്ക്ക് കാരണമായവയെ തൊലിയിൽ കൂടി സ്പർശം കൊണ്ടു സ്വീകരിക്കുകയുമാണ് ചെയ്യുന്നത് .

ശുചീകരണമാർഗങ്ങളെ  ആരാഞ്ഞറിഞ്ഞു നിവൃത്തി ഉള്ളി

ടത്തോളം അവയ്ക്ക് അനുരൂപമായി പെരുമാറുന്ന പക്ഷം വിഷ കരങ്ങളായ രോഗബീജങ്ങൾ നിമിത്തം ഉണ്ടാകുന്ന വലിയ

ബാധകളെ ഏറെക്കുറെ നിവാരണം ചെയ്യാവുന്നതാകുന്നു.      
   കൊതുകും  ഈച്ചയുമാണ്, ചൊറി, മന്ത്,  കുഷ്ടം മുതലായ 
വ്യാധികളെ രോഗികളിൽ നിന്നും മറ്റു ശരീരങ്ങളിൽ തൊലി

വഴിയായി പരത്തുന്നത്. യാതൊരു വ്യത്യാസവും കൂടാതെ ഒരേ കത്തികൊണ്ട് പലരെയും ക്ഷൗരംചെയ്യുന്ന ക്ഷുരകന്റെ

 കത്തിമൂലവും ഇവ പരക്കുന്നതാണ്.
    നാം പാർക്കുന്ന ഭവനത്തെയും  ഉപയോഗിക്കുന്ന  സാധ

നങ്ങളെയും ചുറ്റുമുള്ള സ്ഥലത്തെയും യാതൊരു വൃത്തി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/176&oldid=163425" എന്ന താളിൽനിന്ന് ശേഖരിച്ചത്