ബാലിവിജയം 137 തുനിമിത്തം പഞ്ചസാരക്കുന്നു മുഴുവനും അശുദ്ധമായി, അടിയന്തിരാവശ്യത്തിനു വേറേ അന്വേഷിക്കേണ്ടിവരിക യും ചെയ്തു.
തിരുവാഴിത്താനേയും മകനേയും ഒരുവിധം സാന്ത്വനം
ചെയ്തു, മഹാരാജാവു ചോദ്യം ചെയ്തതിൽ, കുട്ടിത്തിരു വാഴിത്താനേ അയാളുടെ മാതാവു പ്രഹരിക്കുകയാൽ അച്ഛ നോടു സങ്കടം പറയാൻ വന്നു എന്നും, രാജസന്നിധി എന്നു കണ്ടപ്പോൾ ബാലനാകയാൽ മനസ്സു പതറി വാക്കു കുഴ ങ്ങിപ്പോവുകയും, അതുനിമിത്തം അച്ഛനും തെറ്റിദ്ധരിക്കാൻ ഇടയാവുകയും ചെയ്തു എന്നും, അച്ഛന്റെ പൂർവോപദേശ മനുസരിച്ച് ആ കുട്ടിവീരൻതോണ്ടയിടറിപ്പറഞ്ഞു നിറുത്തി. തന്റെ വിനോദോക്തികൊണ്ടു പഞ്ചസാര മണ്ണെന്നു സങ്ക ല്പിപ്പാൻ സംഗതിയാക്കിയതിനാൽ, തിരുവാഴിത്താന്റെ
അപരാധത്തെ മഹാരാജാവു ക്ഷമിച്ചു ; എന്നു മാത്രമല്ല "ആ പഞ്ചസാരക്കുന്നു മുഴുവൻ ആ വിഡ്ഢിയും മകനും കൊണ്ടു
പൊയ്ക്കൊള്ളട്ടെ" എന്നു കൽപിക്കുകയും ചെയ്തു. വലിയ തിരു വാഴിത്താന് കോമ്പും ചിറകും ഒന്നിച്ചു മുളച്ചതുപോലെയു ള്ള ചാരിതാർത്ഥ്യം ഉണ്ടായി. പഞ്ചസാരക്കലവറക്കാരന്റെ പൊടിപോലും സമീപത്തെങ്ങും കാണ്മാനില്ലായിരുന്നു.
________________
പാഠം ൨൭. ബാലിവിജയം. "രാക്ഷസേശ്വരൻ " എന്നു വിരുതു നേടിയ ലങ്കാചക്ര
വർത്തി, തന്റെ ജ്യേഷ്ഠനായ വൈശ്രവണനെ ജയിച്ചതു കൊണ്ടു തൃപ്തിപ്പെടാതെ, സ്വപുത്രനായ മേഘനാഥനോടു
ദേവേന്ദ്രനെക്കൂടി അമർത്താനുള്ള മാർഗ്ഗം ആലോചിച്ചു :-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.