താൾ:Malayalam Fifth Reader 1918.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

136 അഞ്ചാംപാഠപുസ്തകം

ഒക്കെ വിരിക്കുന്നതിന് കൂട്ടീരിക്കുന്ന മണലാണിത്. ആ കുന്നിൽനിന്നു കൊണ്ടുവന്നതുതന്നെ" എന്ന് തിരുവാഴി ത്താനെ വിഡ്ഢിയാക്കാനായി മഹാരാജാവ് കളിയായി അരു ളിച്ചെയ്തു.

  തിരുവനന്തപുരം കോട്ടയ്ക്കത്തുനിന്നു ശംഖുമുഖത്തേ

യ്ക്കുള്ള റോഡിനു വടക്കുവശത്തുള്ള രസികൻകുന്നിലെ മണൽ ആണെന്നു കൃത്രിമമായി മഹാരാജാവ് എപ്പോൾ അരുളിച്ചെയ്തുവോ അക്ഷണം, ഇതിന്മണ്ണമെല്ലാം സംഭവി ക്കും എന്നു കരതി രംഗപേരവേശം ചെയ്വാൻ നിയുക്തനായി രുന്ന കുട്ടിത്തിരുവാഴിത്താൻ, വാവിട്ട് അലറി ആർത്ത് ഓടി യെത്തി :- "അയ്യോ! അപ്പാ അമ്മ"എന്ന് അർദ്ധോക്തി യിൽ ക്രന്ദനം ചെയ്തുകൊണ്ട് തിരുവാഴിത്താന്റെ പാദ ങ്ങളിൽ വീണു. തന്റെ ഭാര്യ മരിച്ചുപോയ വ്യസനംകൊ ണ്ട് ആ വൃത്താന്തം പറവാൻ ബാലനു വാക്കുകൾ പുറ പ്പെടാതെ ഞെരുങ്ങുന്നു എന്നു ധരിച്ച ഭവത്തിൽ, തിരുവാ ഴിത്താനും മാറത്ത് അലച്ച ഉറക്കെ നിലവിളിച്ചു. മഹാ രാജാവു തന്റെ സേവകന്റെ ദുഃഖം കണ്ട് ദയാർദ്രമന സ്കനായി. "ചത്തുപോയോ അപ്പനേ?" എന്ന് അതി ദൈന്യസ്വരത്തിൽ തിരുവാഴിത്താൻ പുത്രനോടു വിളിച്ചു

ചോദിച്ചു. ബാലൻ ഏങ്ങിക്കരഞ്ഞുകൊണ്ട് സമ്മതോ

ത്തുത്തിന്റെ ഭാവത്തിൽ കൈകാൽ അറഞ്ഞുപിടച്ചു. "എന്നാൽ നിന്റെ വായിലും മണ്ണ് ,എന്റെ വായിലും മണ്ണ് " എന്നു പറഞ്ഞുകൊണ്ട്, രണ്ട് കയ്യും ചേർത്ത ഒരു

കുത്തു പഞ്ചസാര വാരി കുട്ടിയുടെ വായിൽ കുത്തിച്ചെലു

ത്തിയിട്ട്, താനും രണ്ടു മൂന്നു കുത്തു വാരിത്തിന്നു. വായിൽ മണ്ണടിച്ചേ എന്നു വിളിച്ചു കരഞ്ഞുകൊണ്ട് പഞ്ചസാര തിന്നതിനാ, അവരുടെ വായിൽനിന്നും ആ പഞ്ചസാര

ക്കുന്നിൽ എച്ചിൽവെള്ളവും പഞ്ചസാരപ്പൊടിയും വീണ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/138&oldid=163417" എന്ന താളിൽനിന്ന് ശേഖരിച്ചത്