ക്രിസ്തുവും തോമാശ്ലീഹായും. 129
ആ മഹാത്മാവിന്റെ ദിവ്യശക്തി അവിടത്തെ ശിഷ്യസം ഘത്തിൽ പകർന്നു.അവരും,അവരുടെ ശിഷ്യപരമ്പര കളും, ഭൂമിയുടെ നാനാഭാഗങ്ങളിലും സഞ്ചരിച്ച്, മണ്ഡ പങ്ങളിലും ചന്തകളിലും രാജവീഥികളിലും രാജസദസ്സു കളിലും പ്രസംഗിച്ചു. ഇങ്ങനെ പ്രചാരത്തിൽ വന്ന മതം അക്ഷീണമായ ശക്തിയോടുകൂടി പടർന്ന്, ഇപ്പോൾ ഭൂമിയിൽ ഉള്ള നാനാ മതങ്ങളിലും വെച്ച് സംഖ്യകൊണ്ടു പ്രധാന സ്ഥാനത്തെ കൈക്കൊള്ളുന്നു.
യേശുക്രിസ്തുവിന്റെ അവതാരകാലം മുതല്ക്കാണ് ക്രി
സ്താബ്ദം കണക്കാക്കുന്നത്. നമ്മുടെ രാജ്യത്തിനു ക്രിസ്ത്യാ നിമതവുമായുള്ള പരിചയം ഇംഗ്ലീഷുസാമ്രാജ്യത്തോടു നമുക്കുണ്ടായ സംബന്ധത്തോടുകൂടി വന്നതാണെന്നു പലരും വിചാരിച്ചുപോയേക്കാം. എന്നാൽ പരമാർത്ഥം അങ്ങനെ അല്ല.
മോക്ഷേച്ഛുകൾ ലോകത്തെ വെടിഞ്ഞ് സന്യാസ
വൃത്തിയോ വാനപ്രസ്ഥമോ അവലംബിക്കണമെന്നല്ല ക്രി സ്തുമതം ഉപദേശിച്ചത്. ഈശ്വരൻ ഭക്തിയും, സത്യാ ദിധർമ്മങ്ങളിൽ ശ്രദ്ധയും, കൃത്യനിഷ്ഠയും,അവലംബിച്ചുള്ള പരിശുദ്ധജീവിതം മാത്രമാണ് ആ ദിവ്യാചാര്യൻ ഉപദേ ശിച്ചത്. അദ്ദേഹം കത്തിച്ച ദീപത്തെ കഴിവുള്ള സ്ഥല ങ്ങളിലെല്ലാം പ്രകാശിപ്പിക്കുന്നതു തങ്ങളുടെ കൃത്യമാണെന്ന് അദ്ദേഹത്തിന്റെ പ്രഥമശിഷ്യന്മാർ ഉണർവുകൊണ്ടിരുന്നു. അതുകൊണ്ട് ആ വർഗ്ഗത്തിൽ ഒരുവനായ തോമാശ്ലീഹാ അല്ലെങ്കിൽ സെയിന്റു തോമ ദൂരത്തേയും, അക്കാലത്തെ ദുർഘടങ്ങളേയും, ഗണ്യമാക്കാതെ ഇൻഡ്യയിലേക്കു തിരിച്ചു.
തോമാശ്ലീഹാ ഇൻഡ്യായിൽ ഏതാനും ഭാഗങ്ങലളിൽ
സഞ്ചരിച്ച് തന്റെ മതത്തെ പ്രസംഗികച്ചു. അദ്ദേഹം
അവിടവിടെയായി പള്ളികളും സ്ഥാപിച്ചു. കേരളത്തിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.