താൾ:Malayalam Fifth Reader 1918.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 അഞ്ചാംപാഠപുസ്തകം

അതിനെ പരിശുദ്ധമാക്കിയതുകൊണ്ട്, ക്രിസ്ത്യാനികൾക്ക് അതൊരു പുണ്യഭൂമിയായി ഭവിച്ചു.

     പാലസ്റ്റയിനിൽ 'മേരി' അല്ലെങ്കിൽ 'മറിയ' എന്ന

കന്യകയിൽ ഈശ്വരശക്തിയാൽ ഒരു ബാലൻ ഉത്ഭവിച്ചു. പാവപ്പെട്ട ആളുകളുടെ ഇടയിൽ പാർത്തും, ഭരണാധികാരി കളുടെ വിദ്വേഷത്തിനു പാത്രമായും,ജൂതമതക്കാരായ അന വധി ജനങ്ങളുടെ നിഷ്കരുണമായ ഹിംസ സഹിച്ചും, ദിവ്യത്മാവായ ആ മഹാൻ സ്വർഗ്ഗാരോഹണം ചെയ്തു. ഈ പരമാവധൂതൻ സിംഹാസനത്തെ കാംക്ഷിക്കുകയോ, രാജാധികാരത്തെ വഹിക്കുകയോ, സമുദായത്തിൽ വല്ല പ്രാഭവവും കാണിക്കുകയോ ചെയ്തില്ല. യേശുക്രിസ്തു ഒരു ക്ഷണനേരംകൊണ്ട് തന്റെ ഉദ്ദേശത്തെ നിറവേറ്റി, അനുക്ഷണം അസ്തമിച്ച ഒരു ശക്തിയും അല്ലായിരുന്നു. അദ്ദേഹം ജീവരക്ഷകൾ ചെയ്തതല്ലാതെ ഹിംസയോ വധ മോ ഒരിക്കലും ചെയ്വാൻ തയ്യാറായില്ല. അദ്ദേഹം മനു ഷ്യരിൽ പരമകാരുണികരും, അവയുടെ കഷ്ടാവസ്ഥയിൽ അതിയായി അനുകമ്പയുള്ളവനും ആയിരുന്നു. നിത്യബ്ര ഹ്മചാരിയും, ആജീവനാന്തം പരിശുദ്ധനും, പരമാർത്ഥസ ന്യാസിയും ആയിരുന്ന ചരിത്രപുരുഷന്മാരിൽ ഒരു ഗണ്യ സ്ഥാനം ഇദ്ദേഹത്തിനുണ്ട്.

     യേശുക്രിസ്തുവിനെ അദ്ദേഹത്തിന്റെ ശത്രുക്കൾ കുരി

ശിന്മേൽ തറച്ചു. അതിൽ പിരണ്ടിരുന്ന രക്തത്തിന്റെ ദർശനം തന്നെ അദ്ദേഹത്തിന്റെ ശിഷ്യസംഘത്തിന് ആ ത്മബോധകമായ പരമോപദേശം ആയിരുന്നു. യേശു ക്രിസ്തുവിന്റെ ജീവിതകാലത്ത് ശ്രീകൃഷ്ണൻ ഭഗവൽഗീത ഉപദേശിച്ചതുപോലെ, തത്വഭൂയിഷ്ഠമായ ഒരു ഗീതയെ ലോകഗുണത്തിനായിട്ട് ഉപദേശിച്ചു.

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/130&oldid=163409" എന്ന താളിൽനിന്ന് ശേഖരിച്ചത്