താൾ:Malayalam Fifth Reader 1918.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124 അഞ്ചാംപാഠപുസ്തകം

ദ്രാവിഡന്മാർ, ആര്യന്മാർ എന്നീ മൂന്നു വർഗ്ഗക്കാരുടെ സങ്ക ലനത്തിന്റെ ഫലം ആണെന്ന് വിശ്വസിക്കുന്നതിനു നി സ്സന്ദേഹമായ ലക്ഷ്യങ്ങൾ ഉണ്ട്. ഹിന്ദുസമുദായത്തി ന്റേയും കേരളീയസമൂഹത്തിന്റേയും ഉത്ഭവം പുരാത നമായിട്ടുള്ളതാണ്.

    അമേരിക്ക, ആസ്ത്രേലിയ എന്നീ ഖണ്ഡങ്ങളുടേയും,

പസിഫിക്കു സമുദ്രത്തിലെ ദ്വീപസഹസ്രങ്ങളുടേയും, ആ ഫ്രിക്കാഖണ്ഡത്തിലെ കടൽക്കരകളിലുള്ള പുതിയ രാജ്യങ്ങ ളുടേയും ഉൽപത്തി ആധുനികചരിത്രത്തിൽ പ്രസ്താവിച്ചി ട്ടുള്ളതാണ്. ഈ സ്ഥലങ്ങളിൽ ഇപ്പോൾ പ്രമാണികളായി പാർക്കുന്നതും ഭരിക്കുന്നതും യൂറോപ്പുഖണ്ഡത്തിൽനിന്നും പിരിഞ്ഞ് അതത് സ്ഥലങ്ങളെ ആക്രമിച്ച ഓരോ സമുദാ യക്കാരാകുന്നു. ഇതിൽ പല രാജ്യങ്ങളും യൂറോപ്പിലെ ഓ രോ രാജ്യങ്ങക്ക് അധീനങ്ങളും, മറ്റുള്ള ഭാഗങ്ങൾ പരി ഷ്കൃതരീതിയിൽ സിവതന്ത്രങ്ങളും, ആയി വർത്തിക്കുന്ന രാജ്യ ങ്ങൾ ആണ്.

   ആകപ്പാടെ നോക്കിയാൽ,കുടിയേറിപ്പാർപ്പുകൾകൊണ്ട് 

പരിഷ്കാരപ്രചാരത്തിനു വളരെ സഹായം ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഇന്നമനം ആര്യന്മാർ ഇംഗ്ലീഷുകാർ എന്നി വരെക്കൊണ്ടും, അമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയാ എ ന്നീ ഭൂഖണ്ഡങ്ങളിലെ പരിഷ്കൃതസ്ഥിതി യൂറോപ്യന്മാരെ ക്കൊണ്ടും ലബ്ധമായിട്ടുള്ളതാകുന്നു.

               ___________________ 
                  പാഠം ൨൫.
         ക്രിസ്തുവും തോമാസ്ലീഹായും.
      പരനിന്ദ ദുർവൃത്തന്മാരുടെ ലക്ഷണം എന്നു പറയേണ്ട

തില്ലല്ലൊ. ഇതിലും ജുഗുപാവഹമായിട്ടുള്ള ഒരു അപരാധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/126&oldid=163405" എന്ന താളിൽനിന്ന് ശേഖരിച്ചത്