താൾ:Malayalam Fifth Reader 1918.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122 അഞ്ചാംപാഠപുസ്തകം.

ന്നുണ്ട്. ഒരു കാടു വെട്ടി തെളിക്കുമ്പോൾ അതിലെ മൃഗ ങ്ങൾ മറ്റൊരു കാട്ടിലേയ്ക്കു തങ്ങളുടെ വസതി മാറ്റുന്നു. മനുഷ്യരുടെ ഉപദ്രവം ദുസ്സഹമാകുമ്പോൾ,പക്ഷികൾ വള രെ യത്നിച്ച് ഓരോ ചെടികളിലും മരങ്ങളിലും കെട്ടി ഉണ്ടാ ക്കീട്ടുള്ള കൂടുകളെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിൽ പുത്ത നായി കൂടുകെട്ടി പാർക്കുന്നു.

   മനുഷ്യൻ ഉപനിവേശനം ചെയ്യുന്നത്  ഏകനായോ,ഏ

കകുടുംബമായോ, സംഘം ചേർന്നോ ആയിരിക്കാം. ടിപ്പു ഉത്തരകേരളത്തെ ആക്രമിച്ച കാലത്ത് അവിടുത്തെ കുടും ബങ്ങളിൽ പലതും തിരുവിതാംകോട്ടേയ്ക്കു പോരുകയും, അ വയിൽ ചിലത് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തി ട്ടുള്ളത് നിങ്ങൾ ധരിച്ചിട്ടുള്ള സംഭവംമാകുന്നു.ഇതു തന്നെയാണ് കുടിയേറിപ്പാർപ്പിന് ശരിയായ ദൃഷ്ടാന്തം.ഇ പ്രകാരമുള്ള ഉപനിവേശനങ്ങൾകൊണ്ടാണ് ഭൂലോകത്തി ന്റെ നാനാഭാഗങ്ങളിലും ജനങ്ങൾ വ്യാപിച്ചിരിക്കുന്നത്.

   ജനങ്ങൾ കുടിയേറിപ്പാർക്കുന്നത് പല കാരണങ്ങൾകൊ

ണ്ടാണ്. ഈ കാരണങ്ങളിൽ ചിലതു-ശീതോഷ്ണസ്ഥി തികളുടെ ദുസ്സഹത, തങ്ങളെ ഭരിക്കുന്ന രാജാവിന്റെ നൃശം സത്വം,കാലക്ഷേപോദ്ദേശ്യം എന്നിവയാകുന്നു.

   ആര്യന്മാർ ഉത്തരധ്രുവത്തോടടുത്ത ചില പ്രദേശങ്ങ

ളിൽ താമസിച്ചിരുന്നു എന്നും, അവിടുത്തെ ശൈത്യം ദുസ്സ ഹമാവുകയാൽ ദക്ഷിണരാജ്യങ്ങളിലേക്കു പോന്നു എന്നും, ഉള്ളതിനു ലക്ഷ്യങ്ങൾ ഉണ്ട്. ഇംഗ്ലണ്ട്, ഫ്രാൻസ്, മുത ലായ രാജ്യങ്ങളിലെ കലഹങ്ങക്കിടയിൽ ഭരണനേതാക്ക ന്മാരിൽനിന്നും മറ്റും ഉണ്ടായ സങ്കടങ്ങളിൽനിന്നൊഴി യുന്നതിനായി, ആ രാജ്യങ്ങളെ വിട്ട് ബഹുജനങ്ങൾ അമേ രിക്കയിൽ പോയി താമസമുറപ്പിച്ചു എന്നു ചരിത്രം ഘോ

ഷിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/124&oldid=163403" എന്ന താളിൽനിന്ന് ശേഖരിച്ചത്