താൾ:Malayalam Fifth Reader 1918.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപനിവേശനം (കുടിയേറിപ്പാർപ്പ് ). 121 പ്രാധാന്യം അറ്റ്ലാന്റിക്കുസമുദ്രത്തിൽ മെക്സിക്കോരാജ്യ ത്തുള്ള തീരങ്ങളിൽനിന്നു പുറപ്പെട്ട് വടക്കുകിഴക്കായി ഒഴുകി യൂറോപ്പിന്റെ വടക്കുപടിഞ്ഞാറെ കരയിൽ എത്തി, ആ സ്ഥലങ്ങളിലെ അധികമായ തണുപ്പിനെ നീക്കി ആ പ്രദേ ശങ്ങളെ വാസയോഗ്യമാക്കിത്തീർക്കുന്ന "ഗൾഫ്സ്ട്രീം"എന്ന ശക്തിമത്തായ അന്തർവാഹിനിക്കാണ്.

         ചിലപ്പോൾ പർവതങ്ങളും അവയുടെ കിടപ്പുംകൊണ്ട്,

ശീതോഷ്ണാവസ്ഥ നിയന്ത്രിമാകുന്നുണ്ട്-ഈ സംസ്ഥാ നത്തിൽ കർക്കടകമാസത്തിലുള്ള കർക്കശമായ തണുപ്പിനും, അതേകാലത്തുതന്നെ തിരുനെൽവേലിയിലുള്ള അത്യു ഷ്ണത്തിനും കാരണം, രണ്ടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഉന്ന തങ്ങളായ സഹ്യാദ്രിനിരകളാണ്. ഇവ പടിഞ്ഞാറെകട ലിൽനിന്നു കിഴക്കോട്ടുവീശുന്ന നീരാവി കലർന്ന വായുവി നെ തടുത്ത് അപ്പുറത്തു പോകാതെ രക്ഷിയ്ക്കുകയും,ഇവിടെ ധാരാളമായി വർഷമുണ്ടാകുന്നതിനിയാക്കുകയും ചെയ്യുന്നു.

         ഇങ്ങനെ പലകാരണങ്ങളാൽ പലവിധത്തിൽ കാണുന്ന

ശീതോഷ്ണാവസ്ഥയുടെ വ്യത്യാസംകൊണ്ടാണ് ലോകത്തിൽ ജീവജാലങ്ങളും സസ്യങ്ങളും ഭിന്നമായി കണ്ടുവരുന്നത്.

                     ________________
                           പാഠം ൨൪.
            ഉപനിവേശനം (കുടിയേറിപ്പാർപ്പ്)
        അവനവന്റെ ജന്മഭൂമിയിൽനിന്നു പാർപ്പു മാറി അന്യ

രാജ്യവാസം സ്ഥിരമായി കൈക്കൊള്ളുന്നതിനാണ് കുടിയേ റിപ്പാർപ്പ് എന്നു പറഞ്ഞുവരുന്നത്. ആദായം ഇച്ഛിച്ച് പലരും ഓരോ രാജ്യങ്ങളിൽ തൽക്കാലവാസവും സഞ്ചാ രവും ചെയ്യുന്നതിന് കുടിയേറിപ്പാർപ്പ് എന്നുള്ള അർത്ഥം

വരുന്നതല്ല. മൃഗങ്ങളും പക്ഷികളും കൂടി കുടിയേറിപ്പാർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/123&oldid=163402" എന്ന താളിൽനിന്ന് ശേഖരിച്ചത്