താൾ:Malayalam Fifth Reader 1918.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 അഞ്ചാംപാഠപുസ്തകം തൊട്ടുനോക്കുക. മണ്ണിനു കൂടുതൽ ചൂടുണ്ടായിയിക്കുമെന്നു ള്ളതിനു സംശയമില്ല. രണ്ടും നല്ലപോലെ ചൂടുപിടിച്ച തിൽ പിന്നീട് അടുപ്പത്തുനിന്നിറക്കിവെച്ച്, കുറെ കഴിഞ്ഞ് രണ്ടിലും തൊട്ടുനോക്കിയാൽ, വെള്ളം മണ്ണിനേക്കാൾ ചൂടു ള്ളതായി കാണാം.

 പകൽസമയത്ത് സൂര്യപ്രകാശംകൊണ്ട് സമുദ്രജല

ത്തേക്കാൾ തീരങ്ങൾ എളുപ്പം ചൂടുപിടിക്കുകയും, അതോടു കൂടി പുറമെ പുറ്റിക്കിടക്കുന്ന വായുവിനെ സമുദ്രത്തിനു മീതെയുള്ള വായുവിനേക്കാൾ അധികം ചൂടുപിടിപ്പിക്കു കയും ചെയ്യുന്നു. കരയ്ക്കുമീതെയുള്ള ചൂടുപിടിച്ച വായു ഘനം കുറയുകയും മേൽപ്പോട്ടുയരുകയും ചെയ്കയാൽ, അത്ര തന്നെ ചൂടില്ലാത്തതായ സമുദ്രത്തിലെ വായു കരയിലോട്ടു വീശുന്നു. ഇതിനാൽ, പകൽ സൂര്യൻ നിമിത്തം കരയി ലുള്ള ചൂടു ശാന്തമായിത്തീരുന്നു. നേരേമറിച്ച്, വെള്ളം മണ്ണിനെപ്പോലെ ക്ഷണം തണുക്കുന്നില്ലാത്തതുകൊണ്ട്,സ മുദ്രം രാത്രിയിൽ മണ്ണിനേക്കാൾ ചൂടുള്ളതായിരിക്കയും, തന്നി മിത്തം സമുദ്രവായുവിനു് ചൂടും ഘനക്കുറവും ഉണ്ടായി അതു് മേൽപ്പോട്ടു പൊങ്ങുകയും, കരയിലെ തണുത്ത വായു കെട്ടിനിന്നു് ജീവജാലങ്ങൾക്കു് അസുഖമുണ്ടാകാതെ സമു ദ്രത്തിലോട്ടു വീശുകയും ചെയ്യുന്നു.

 മേൽ വിവരിച്ച കാരണങ്ങളാൽത്തന്നെ ഭൂമിയിൽ പല

ഭാഗങ്ങളിലും പല മാതിരിയിൽ ചൂടുപിടിക്കുകയും, പല മാ തിരിയിൽ കരക്കാറ്റുണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ സമുദ്രത്തിന്റെ പല ഭാഗങ്ങൾ പല രീതിയിൽ ചൂടുപിടിക്കയും, അതുകൊണ്ടു് അനേകം അന്തർവാഹിനി കൾ ഉത്ഭവിക്കയും ചെയ്യുന്നു. ഈ അന്തർവാഹിനികളിൽ ചിലതു് കരയിലെ ശീതോഷ്ണാവസ്ഥകളെ ക്രമപ്പെടുത്തുന്ന

തിനു് വളരെ ഉപയോഗമുള്ളതായി ഭവിക്കുന്നു. ഇവയിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/122&oldid=163401" എന്ന താളിൽനിന്ന് ശേഖരിച്ചത്