താൾ:Malayalam Fifth Reader 1918.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

114 അഞ്ചാം പാഠപുസ്തകം കാരം ചെയ്യാമെന്ന് അല്ലാവുദീൻ മറുപടി അയച്ചു. നി രായുധനായി വരുന്നതായാൽ ആ സന്ദർശനത്തെ അനുവ ദിക്കാം എന്നു് ഭീമസിംഹൻ തെരിയപ്പെടുത്തി. അല്ലാവു ദീൻ അതിന്മണ്ണം തന്നെ ചിറ്റൂർകോട്ടയ്കക്കകത്തു കടന്നു. പത്മിനിയുടെ ബുദ്ധികൗശലം കൊണ്ടു ഒരുക്കിയിരുന്ന നി ലക്കണ്ണാടികളിൽ ആ മനസ്വിനിയുടെ പ്രതിബിംബത്തെ അല്ലാവുദീനു കാണിച്ചുകൊടുത്തു. കൃത്രിമശീലനായ ആ രാജാവിനു പത്മിനിയുടെ ഈ ദർശനം,ആ സതിയെ തന്റെ ഭാര്യയായി നേടുന്നതിനുണ്ടായിരുന്ന അത്യാഗ്രഹത്തെ പൂ ർവ്വാധികം വർദ്ധിപ്പിച്ചു. അതിനാൽ അവളെ കരസ്ഥമാക്കു ന്നതിന് ഒരു വഞ്ചനം പ്രവർത്തിപ്പാൻ തീർച്ചയാക്കി.അ യാൾ തനിക്കു ലഭിച്ച സല്ക്കാരത്തിനു പ്രതിസല്ക്കാരമായി ഭീമസിംഹനെ തന്റെ കൂടാരത്തിലേയ്ക്കു ക്ഷണിച്ചു.

 ഭീമസിംഹൻ ശുദ്ധഗതിക്കാരനായതിനാൽ  അ

ല്ലാവുദീനുമൊരുമിച്ച് മഹമ്മദീയരുടെ പാളയത്തിലേക്കു തിരിച്ചു. രണ്ടുപേരും ചിറ്റൂർകോട്ടയ്ക്കുപുറത്തായപ്പോൾ, അല്ലാവുദീൻ ഭീമസിംഹനെ പിടികൂടി ബന്ധനത്തിലാക്കി. പത്മിനിയെ തനിക്കു സമ്മാനിച്ചാൽ, ഭീമസിംഹന്റെ ബന്ധനം വിടുർത്തി അയക്കാമെന്ന് അധർമ്മപ്രവർത്തകനായ അല്ലാവുദീൻ ശാഠ്യം തുടങ്ങി. തനിക്കു നേരിട്ടിരിക്കുന്ന ആ പത്തിൽനിന്നു മോചനം ലഭിക്കാനുള്ള മാർഗ്ഗം ഒന്നും കാണാ ത്തതിനാൽ, അല്ലാവുദീന്റെ പ്രതിജ്ഞയെ ഭീമസിംഹൻ ബുദ്ധിമതിയായ തന്റെ പ്രണയിനിയെ ധരിപ്പിച്ചു.

   പത്മിനി തന്റെ സ്ഥാനത്തിന് ഉചിതമായുള്ള പരി

വാരങ്ങളോടും ചിഹ്നങ്ങളോടും കൂടി അല്ലാവുദീന്റെ പാള യത്തിൽ ചെന്നുകൊള്ളാമെന്നും, എന്നാൽ ആ രാജാവി നെ കാണുന്നതിനു മുമ്പിൽ തന്റെ ഭർത്താവിന്റെ അനു

മതി വാങ്ങുന്നതിനായി അദ്ദേഹത്തെ ഒന്നു കാണുന്നതിന്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/116&oldid=163395" എന്ന താളിൽനിന്ന് ശേഖരിച്ചത്