താൾ:Malayalam Fifth Reader 1918.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൈര്യവതികളായ സ്ത്രീകൾ 113 നിന്നു വീണ്ടു കൊണ്ടു പോന്ന കഥ എല്ലാ രാജ്യത്തും കേൾ വിപ്പെട്ടതാണു്.

  ഇൻഡ്യചരിത്രസംബന്ധമായി കേട്ടിട്ടുള്ള ഒരു കഥയും 

ഇത്തരുണത്തിൽ സ്മരണീയമാണ് :-രാജപുത്രരാജ്യങ്ങളിൽ ഒന്നു ചിറ്റൂർ എന്ന തലസ്ഥാനത്തോടു കൂടിയ 'മേവാർ' സ്വരൂപം ആയിരുന്നു. അവിടത്തെ രാജാവിനു് 'റാണാ' എന്നാണ് സ്ഥാനപ്പേര് . ഡൽഹിപട്ടണം അല്ലാവുദീൻ ചക്രവർത്തി ഭരിച്ചിരുന്ന കാലത്തു് മേവാറിലെ റാണാ ഒരു ബാലനായിരുന്നു. കുമാരനായിരുന്ന ആ രാജാവിന്റെ രക്ഷകൻ അദ്ദേഹത്തിന്റെ മാതുലനായ ഭീമസിംഹൻ എ ന്ന യോദ്ധാവായിരുന്നു. ഭീമസിംഹനു് പത്മിനി എന്നു പേരായി ലോകൈകസുന്ദരിയായ ഭാര്യയുണ്ടായിരുന്നു. ഈ സുന്ദരിയുടെ രൂപലാവണ്യത്തെക്കുറിച്ചു് അല്ലാവുദീൻ കേട്ടപ്പോൾ, തന്നോടു ധിക്കാരം കാട്ടി വന്നിരുന്ന രാജപുത്ര ന്മാരെ അമർത്തുന്നതിനും, പത്മിനിയെ അപഹരിച്ച് തന്റെ അ​​​​​ന്തഃപുരത്തിൽ പാർപ്പിക്കുന്നതിനും അയാൾ നിശ്ചയിച്ചു. അതിനായി സൈന്യസമേതം തിരിച്ചു.

  ചിറ്റൂർനഗരത്തിനു ചുറ്റും ദുർഗ്ഗമമായ ഒരു കോട്ട

ഉണ്ടായിരുന്നു.രാജപുത്രഭടന്മാരുടെ എണ്ണം കുറവായിരു ന്നു എങ്കിലും,ഭീമസിംഹൻ അല്ലാവുദീന്റെ വൻപടയെ ചിറ്റൂർനഗരത്തിൽ കടക്കാൻ സമ്മതിക്കതെ വളരെക്കാ ലം എതിർത്തുന്നു. എന്നിട്ടും അലാവുദീൻ അയാളുടെ ഉദ്യമത്തിൽനിന്നു വിരമിക്കാത്തകൊണ്ടും, വൈരിവാര ത്താൽ ആവൃതന്മാരായ നഗരനിവാസികൾ ക്ഷാമം, രോ ഗം എന്നിവകളാൽ ബാധിതന്മാരായി വലയുന്നതു കണ്ടും, ഭീമസിംഹൻ അല്ലാവുദീനെ ശരണം പ്രാപിച്ചു് യുദ്ധം അ വസാനിപ്പിക്കാം എന്നു തീർച്ചയാക്കി. പത്മിനിയെ ഒന്നു

കണുന്നതിനനുവദിച്ചൽ ഭീമസിംഹന്റെ അപേക്ഷപ്ര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/115&oldid=163394" എന്ന താളിൽനിന്ന് ശേഖരിച്ചത്