താൾ:Malayalam Fifth Reader 1918.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 അഞ്ചാംപാഠപുസ്തകം.

 സ്ത്രീസാമർത്ഥ്യത്തിനു ദൃഷ്ടാന്തമായി കാണിച്ചിരിക്കുന്നു.
 ഇതിൽ സത്യഭാമയും സുഭദ്രയും പുരാണപാത്രങ്ങളായി
രുന്നു. ആദിത്യൻ ഒരിക്കലും അസ്തമിക്കാത്ത വിധത്തിൽ
വിസ്തൃതിയോടുകൂടിയ രാജ്യത്തേയും, അതിലെ ബഹുശഃ
ഭിന്നങ്ങളായ സമുദായങ്ങളേയും അറുപതിൽപരം സംവത്സ
രകാലം മഹാ യശസ്സോടും,ഐശ്വര്യസമുൽക്കർഷത്തോടും 

അനുപദം വിജയത്തോടും ഭരിക്കാൻ ശക്തയായിരുന്ന വിക്ടോറിയ മഹാരാജ്ഞി സ്ത്രീകളുടെ ബുദ്ധിവൈഭവത്തിനും, കാര്യസാമർത്ഥ്യത്തിനും, ഇക്കാലത്തുള്ളവർക്ക് അനുഭവമുള്ള ഒരു ഉത്തമലക്ഷ്യം തന്നെയാണ്.

   നമ്മുടെ രാജ്യത്ത് കൊല്ലം ൯- ാം ശതവർഷത്തിന്റെ 

മദ്ധ്യകാലത്തു ഭാഗ്യോദയശ്രീ ഉമയമ്മ എന്ന ഒരു രാജ്ഞി ഉണ്ടായിരുന്നു.ആ രാജ്ഞിയ്ക്ക് ഒൻപതു വയസ്സായ ഒരു കുമാരനല്ലാതെ മറ്റു പുരുഷസഹായം ഒന്നും സ്വന്ത കുടും ബത്തിൽ ഉണ്ടായിരുന്നില്ല.പ്രജാസംഘത്തിൽ ഉൾപ്പെട്ട ചില പ്രഭുക്കന്മാരുടെ ഉപജാപങ്ങളും,വിദേശീയനായ ഒരു മഹമ്മദീയപ്രമാണിയുടെ ആക്രമണവും ആ രാജ്ഞിയെ നന്നേ വലച്ചു. ആ ആപത്സരണികളെ തരണം ചെയ്യുന്ന

തിന് ആ രാജ്ഞിയുടെ പ്രവൃത്തികൾക്കു സ്ഥായിയായി

ദൃഢധൈര്യം എന്ന ധർമ്മം ഇല്ലായിരുന്നെങ്കിൽ,അവിടുത്തേ യ്ക്കു സിദ്ധിച്ച വിജയം ദുസ്സാധ്യമായിരുന്നേനെ.

 ഇംഗ്ലീഷുബാലികയായ "ഗ്രേസ് ഡാർലിങ്ങ്"ഒരു ദീപസ്തംഭം
സ്ഥാപിച്ചിരുന്ന പാറക്കെട്ടിനു സമീപത്തുവച്ച് ഒരു കപ്പൽ
കൊടുങ്കാറ്റിൽ അകപ്പെട്ടപ്പോൾ, ആ സ്ഥലത്തിന്റേയും 

സമയത്തിന്റേയും ദുർഘടാവസ്ഥകൾ ഒന്നും ചിന്തിക്കാതെ ആ കപ്പലിലെ യാത്രക്കാരെ രക്ഷിക്കാനായി വള്ളം ഇറക്കി

അവൾ പുറപ്പെട്ടു, അനവധി ജനങ്ങളെ മൃത്യുവക്ത്രത്തിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/114&oldid=163393" എന്ന താളിൽനിന്ന് ശേഖരിച്ചത്