ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ധൈര്യവതികളായ സ്ത്രീകൾ 111
ആസ്ഥാനദേശേ വസിക്കും നൃപന്മാ-
രുത്ഥാനവും ചെയ്തു കൂപ്പിത്തുടങ്ങി
ബദ്ധപ്രമോദം മനസ്സും മറന്നു
തത്വം കലർന്നൂ- മഹാദേവ ശംഭോ.
മൂഢത്വമേറുന്ന നാഗധ്വജൻ താൻ
പീഠാഗ്രതോസൗ മറിഞ്ഞങ്ങു വീണാൻ
കൂടെപ്പതിക്കുന്നു കർണ്ണാദിവൃന്ദം
ഗൂഢപ്രമോദം-മഹാദേവ ശംഭോ.
സ്വർണ്ണം തരേണം നമുക്കെന്നു ചൊല്ലി-
ക്കണ്ണും മിഴിച്ചങ്ങിരിക്കുന്ന നേരം
പൊണ്ണൻ മറിഞ്ഞങ്ങു വീഴുന്ന കണ്ടാൽ,
കണ്ണിന്നു സൗഖ്യം- മഹാദേവ ശംഭോ.
_____________ പാഠം ൨൨ ധൈര്യവതികളായ സ്ത്രീകൾ. സാഹിത്യങ്ങൾ സ്ത്രീകളെ വാത്സല്യസൂചകമായി"അ-
ബലകൾ "എന്നു വർണ്ണിക്കുന്നു.എന്നാൽ "പാതിയും പു- രുഷനു ഭാര്യയെന്നറിഞ്ഞാലും" എന്ന് അഭിയുക്തവാക്യവു- മുണ്ട്.മലയാള സരസകവയിത്രിയായ ശ്രീമതി ഇക്കാ- വമ്മ "മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തില്ലയോ,
തേർ തെളിച്ചീലേ പണ്ടു സുഭദ്ര, പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയാ...."എന്നു ലോകസമക്ഷത്തിൽ ഒരു പ്രശ്നം സമർപ്പിച്ചിരിക്കുന്നു.ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധത്തിൽ ശ്രീകൃഷ്ണന്റെ ഭാര്യയായ സത്യഭാമ, അർജുനന്റെ ഭാര്യയായ സുഭദ്ര,മഹാ യശസ്വി-
നിയായ വിക്ടോറിയാചക്രവർത്തിനി,എന്നീ മൂന്നു പേരുകൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.