താൾ:Malayala bhashayum sahithyavum 1927.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96


കവിയുടെ കൃതികളായിവരുവാൻ ഒരു വിധത്തിലും വഴിയില്ലെന്നും ഭാരതഗാഥാകൎത്താവു പക്ഷെ ൮൫൦-മാണ്ടിനിടക്ക് നാടുവാണിരുന്ന കോലത്തിരി രാജാവിന്റെ സേവനായിരുന്ന നമ്പൂതിരിയായിരിക്കാമെന്നും കൃഷ്ണഗാഥയുടെ രീതി പിടിച്ച് അദ്ദേഹം ആ കവിത നിൎമ്മിച്ചതായിരിക്കാമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. രണ്ട് ഗ്രന്ഥങ്ങളുടെയും കവി ഒരാളല്ലെന്നുള്ളതിലേക്ക് കവിതാഗുണത്തിന്റെ ഉൽക്കൎഷാപകൎഷങ്ങളെയാണ് പ്രധാനമായി അദ്ദേഹം അടിസ്ഥാനപ്പെടുത്തീട്ടുള്ളത്.ഭാരതഗാഥാകൎത്താവ് എത്ര തന്നെ പരിഷ്കൃതനായിത്തീര്ൎന്നാലും കൃഷ്ണഗാഥയെപ്പോലെ അതിവിശിഷ്ടമായ ഒരു ഗ്രന്ഥം നിൎമ്മിപ്പാൻ വേണ്ട വാസനാവിശേഷം അദ്ദേഹത്തിന്നുണ്ടാകുന്നതല്ലെന്നും കവിതാകാരണങ്ങളിൽ വെച്ച് ജന്മസിദ്ധമായ വാസനയൊഴിച്ച് മറ്റുള്ള സംഗതികളെ പരിഷ്കരിച്ചു നന്നാക്കാമെങ്കിലും വാസനയെ പരിഷ്കരിക്കുന്ന

കാൎയ്യം ഒരു ക്ലിപ്തനിയമമനുസരിച്ചല്ലാതെ സാധിക്കുന്നതല്ലെന്നും സ്വതസിദ്ധമായ വാസനാഗുണം അവിടവിടെ പ്രതിഫലിച്ചുകാണാതിരിക്കയില്ലെന്നും നാരായണമേനോനവർകൾ ആ രണ്ടു ഗ്രന്ഥങ്ങളെയും താരതമ്യപ്പെടുത്തി അനേകം ദൃഷ്ടാന്തങ്ങൾ കാണിച്ച് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഭാഷയിൽ ലീലാതിലകകാലംവരെ കഷ്ടിച്ചു പ്രചാരമുണ്ടായിരുന്നവയും ആട്ടപ്രകാരം,വൈശികതന്ത്രം മുതലായവയിൽ ധാരാളം കാണുന്നവയുമായ ചില പ്രയോഗവിശേഷങ്ങൾ കൃഷ്ണഗാഥയിൽക്കാണുന്നുണ്ട്.ഭാരതഗാഥാകൎത്താവ് രീതി കൊണ്ടു കൃഷ്ണഗാഥയെ അനുകരിച്ചിട്ടുണ്ടെങ്കിലും സൂക്ഷമങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/99&oldid=151904" എന്ന താളിൽനിന്ന് ശേഖരിച്ചത്