താൾ:Malayala bhashayum sahithyavum 1927.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
92


എന്നീവക പല പ്രയോഗരീതിയും ഈ ഗ്രന്ഥ ത്തിൽക്കാണുന്നുണ്ട്. ഇതെല്ലാം കൃഷ്ണഗാഥയുടെ പ്രാ ചീനതയെ തെളയിക്കുന്നതാണ് . കവി വലിയ ഭക്ത നാണെങ്കിലും പ്രായപൂർത്തി വന്ന ശ്രീകൃഷ്ണനെകാൾ ലീ ലാതൽപരനായ ബാലഗോപാലനെയാണ് അധികം അദ്ദേഹത്തിനു പിടുത്തമെന്നും രുഗ്മിണീസ്വയംവരം വ രെയുള്ള കഥാഭാഗവും അതിനുശേഷമുള്ള ഭാഗവും നോ ക്കിയാൽ അറിയാം. ആകപ്പാടെ കവിതാഗുണംകൊ ണ്ടു കൃഷ്ണഗാഥാകർത്താവിനൊടു കിടനില്പാൻ മലയാള സാഹിത്യൻമാരിൽ എഴുത്തച്ഛനല്ലാത്ത ആരെങ്കിലും ഉണ്ടൊ എന്നു സംശയവുമാണ്. കൃഷ്ണഗാഥാ ഇത്രത്തൊ ളം വിശഷണമാണെങ്കിലും ആ ഗാഥാപ്രസ്താനത്തിൽ വ ലിയ ഗ്രന്ഥങ്ങൾ നിർമിപ്പാൻ പിൽകാലത്തുള്ള ഭാഷാ സാഹിത്യകാരന്മാരിൽ അധികമൊന്നും ശ്രമിച്ചുകാണു ന്നില്ല. അങ്ങനെ വന്നത് ആ രീതിയെടുത്തുടർന്ന് ഏക ദേശമെങ്കിലും ക്രഷ്ണഗാഥയോടു കിടപിടിക്കാത്ത ഒരു ഗ്രന്ഥം നിർമിപ്പാൻ പ്രയാസമുള്ള തുകൊണ്ടായിരിക്കാമെ ന്നും ആ ഗ്രന്ഥത്തിന്റെ വിശിഷ്ടഗുണങ്ങൾ കാണു മ്പോൾ വിചാരിക്കാവുന്നാണ്. ഭാരതഗാഥയെന്നൊരു ഗ്രന്ഥം മാത്രം കൃഷ്ണഗാഥയിലെ രീതിപിടിച്ച് എന്നു മാത്രമല്ല ചില പ്രയോഗങ്ങൾപോലും അനുസരിച്ച് ഒ രാൾ നിർമിച്ചിട്ടുണ്ട് . എങ്കിലും ഗുണംക്കൊണ്ടാവട്ടെ കവിക്കുള്ള റ്വുൽ പത്തിക്കൊണ്ടാവട്ടെ കൃഷ്ണഗാഥയോട് അടക്കുവാൻപോലും അതിനു. കഴിഞ്ഞിട്ടുമില്ല . പിന്നെ

ചില ഖണ്ഡകൃതികളാണ് ആ രീതിയിൽ ചിലർ നിർമിച്ചിട്ടുള്ളത്. അവയുടെയും ഫലം മിക്കതും മേൽപ്രകാരം തന്നെയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/95&oldid=202887" എന്ന താളിൽനിന്ന് ശേഖരിച്ചത്