താൾ:Malayala bhashayum sahithyavum 1927.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഗോവിന്ദനായരോരു മന്ദരം തന്നാലേ മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ പ്രദ്യുമ്നനായൊരു നൽത്തിങ്കളുണ്ടായി രുഗ്മിണിയായൊരു പാൽക്കടലിൽ."

എങ്കിലും രസങ്ങളെയും ഭാവങ്ങളെയും പ്രയേണ വിട തെയും മന്ദമായി ഒഴുകുന്ന,തെളിഞ്ഞ നദിയുടെ ചെറി യ ഓളങ്ങളോടുക്രുടിയ ഒഴുക്കിന്റെ രീതി പിടിച്ചും പോ കുന്ന ക്രഷ്ണഗാഥഗ്രന്ഥത്തിന്റെ പ്രസദഗുണം അസാ ധാരണം തന്നെയാണെന്നുള്ളതിന്നു സംശയമില്ല.മേ ൽക്കാണിച്ച മാതിരിയിൽ ഉദാഹരണത്തിന് ആഗ്രന്ഥ ത്തിലെ ഏതുഭാഗം നോക്കിയാലും മതിയാകുന്നതുക്കൊ ണ്ട് പ്രത്യകം എടുത്തുരാണിക്കെണ്ട അവശ്യവുമില്ല. സംസ്കൃതത്തിലുള്ള ഭാഗവതം 'ദശമസ്തന്ധ'ത്തിലെ ക ഥയാണ് ഇതിൽ വണ്ണ്ർച്ചിട്ടുള്ളതെങ്കിലും ഋതുവണനം മുതലായ ചില പ്രക്രതങ്ങളിൽ ഭാഗവതത്തിലെ ചില ശ്ലോകങ്ങളെതനനന്നെ പരിഭാഷപെടുത്തിയിട്ടുള്ള മാതി രിയിൽ ഒരേ അർത്ഥമായി പ്രധിപാദിച്ചിട്ടും ഉണ്ടെങ്കിലും ഗ്രന്ഥകാരൻ സ്വതന്ത്രമായിതന്നെയാണ് കഥാവസ്തു വിസ്തരിച്ചിട്ടുള്ളത്. അല്ലാതെ ഭാഗവതശ്ലകങ്ങളുടെ എല്ലാം ഒരു ശരിയായ പരിഭാഷയുടെ രീതിയിലല്ല. പിൽക്കാലത്തു സാധാരണ നടപ്പില്ലാത്തതായിത്തീർന്ന പല ഭാഷാശബ്ദങ്ങളും ഇതിൽ കാണുന്നുണ്ട്. മാൺ പ്, പൂൺപ് , മുകണ്ണു എന്നീപതങ്ങൾ അവയിൽ പ്പട്ടതാണ് . അതുപോലെതന്നെ

'പോവതിന്നോർക്കുമ്പോൾ വേവല്ലോ മേവുന്നു' 'നാരിമാരെല്ലാരും കെഴായായീ'

'പാപികളൊയൊർക്കു തോന്നിഞായം '










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/94&oldid=151570" എന്ന താളിൽനിന്ന് ശേഖരിച്ചത്