താൾ:Malayala bhashayum sahithyavum 1927.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗാഥ എന്ന വിശിഷ്ടഗ്രന്ദമാണ് ഈ പ്രധാന്യം വ ന്നുകിടക്കാനുള്ള മുക്യ കാരണം. ദ്രമിഡവൃത്തങ്ങളായ പാട്ടുകളിൽ ഉൾപെട്ട ഒരു പ്രത്യേകപ്രസ്ഥാമാണിത്. മണിപ്രവാളരീതിയല്ലാതെ ശുദ്ധമലയാളരീതിയി ക്കെ ലുണ്ടായിട്ടുള്ള ഗ്രന്ദങ്ങളിൽ പ്രാചീനത്വം കൃഷ്ണഗാഥ ണെന്ന് അതിലെ ഭാഷാരീതിക്കൊണ്ടുതന്നെ സ്പഷ്ട മാകുന്നുണ്ട് . സംസ്കൃതശബ്ദങ്ങളെ തദ്ഭ്രവരീതിയിൽ എടുത്തു പ്രയോഗിച്ചിട്ടുള്ള ശുദ്ധഭാഷാഗ്രന്ഥം ഇതി നോടു തുല്യമായി മറ്റോന്നുമില്ല. ഗാഥ എന്ന പേര് മുൻകാലങ്ങളിൽ ഭ്രമിടവ്രത്തിൽ നിർമിച്ചിട്ടുള്ള ഗ്രന്ദങ്ങൾക്കു പൊതുവായിപറഞ്ഞിരുന്നത്ണെന്നും കാണുന്നുണ്ട്. ചിലപ്പതികാരം എന്ന ചെന്തമിൾഗ്രന്ഥ ത്തിൽപ്പോലും ഗഥാശബ്ദത്തിന്റെ തദ്ഭവമായ 'അര ങ്കേറ്റുകാതൈമനൈയറംപടുത്തകാതൈ'എന്നീവക ശബ്ദങ്ങൾ പാട്ട് എന്ന അർത്ഥത്തിൽ പ്രയോഗിച്ചുക ന്നതുകൊണ്ട് ഈ സംഗതി ഊഹിക്കാവുന്നതാണ്. ഈരീതിക്കു ഗാംഭീയ്യത്തെക്കാൾ ലാളിത്യത്തോടാണ് അധികംയോജിപ്പിക്കുന്നത്.ഓരോരോസന്ദർഭങ്ങൾക്ക നുസരിച്ച് അലങ്കാരങ്ങൾ സുലബമായിപ്രയോഗിക്കാൻ കൃഷ്ണഗാഥകർത്താവിനോടു കിടപ്പിടിക്കാൻ സംസ്കൃത സാഹിത്യകാരന്മാരിൽപ്പോലും ആരെങ്കിലും ഉണ്ടോ എ ന്നു സംശയമാണ്.ദേവികയുടെ ഗർഭസന്ദർഭം വർണ്ണി ച്ചിരിക്കന്നതും മറ്റും നോക്കുക.

"കപ്പയിൽ നിന്നൊരു നൽവിളക്കനെ

കപ്പയെച്ചാല വിളക്കി ഞായം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/92&oldid=151568" എന്ന താളിൽനിന്ന് ശേഖരിച്ചത്