താൾ:Malayala bhashayum sahithyavum 1927.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നൊ 'ശിരഃകണ്ഠപാണിപാദം എന്നതുപോലെ 'തലക്കഴുത്തുകൈകാൽ' എന്നോ പ്രയോഗിച്ചാൽ മലയാളഭാഷാദേവിക്കു തീർച്ചയായും മനം പുരട്ടുന്നതാണ്. ആകപ്പാടെ വലിയ ആഡംബരങ്ങളൊന്നും കൂടാതെ അത്യാവശ്യമായ മോടികൊണ്ടുമാത്രം ഭംഗിയായി കഴിച്ചുകൂട്ടുന്ന നിലയിലാണ് മലയാളഭാഷയുടെ സ്വഭാവം ഇരിക്കുന്നതെന്നു ചുരുക്കത്തിൽ പറയാം. ഇനി മലയാളത്തിന്റെ ഉച്ചാരണരീതി നോക്കുകയാണെങ്കിൽ അതും ഈ ഒതുങ്ങിയ സ്വഭാവത്തിന്നും വൃത്തിക്കും അനുഗുണമായിത്തന്നെയാണിരിക്കുന്നത്. എങ്ങിനെയെന്നാൽ എല്ലാ ഭാഷകളുടെയും ഉച്ചാരണത്തിന്റെ രീതി ഒരേ വിധത്തിലായിരിക്കയില്ല. ഓരോന്നിനും സ്വഭാവസിദ്ധമായി ഓരോ പ്രത്യേക രീതി ഉണ്ടായിരിക്കും. ഈ രീതി ശരിയാവാത്തതുകൊണ്ടാണ് മലയാളികളല്ലാത്തവർ മലയാളഭാഷ സംസാരിക്കുമ്പോൾത്തന്നെ അയാൾ മലയാളിയല്ലെന്നു നമുക്കു മനസ്സിലാകുന്നതും അതിനെക്കുറി‍ച്ചു നമുക്കു ഹാസ്യമോ ഒരു വല്ലായ്മയോ ഒക്കെ തോന്നിപ്പോകും. ഇംഗ്ലീഷുകാരല്ലാത്തവർ

ആ ഭാഷ പഠിച്ചു സംസാരിക്കുന്നതു കേൾക്കുമ്പോൾ ഇംഗ്ലീഷുകാർക്കു തോന്നുന്ന വല്ലായ്മക്കും കാരണം ആ ഭാഷക്കു സ്വഭാവസിദ്ധമായ ഉ‍‍ച്ചാരണരീതി വരാതിരിക്കുന്നതു തന്നെയാണ്. അതിൽ പ്രായേണ പരിഭ്രമം കുറഞ്ഞവരും, പ്രയത്നം കുറച്ചു നയം കൊണ്ടു കാര്യം നേടാൻ നോക്കുന്നവരും സഹനശീലൻമാരായ ജനങ്ങൾ അധികമായുളള ജനസമുദായത്തിന്റെ ഭാഷ ഉച്ചാരണത്തിൽ വേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/9&oldid=153857" എന്ന താളിൽനിന്ന് ശേഖരിച്ചത്