താൾ:Malayala bhashayum sahithyavum 1927.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ലത്ത് ആ രീതിയുടെ വികൃതത്വം ജനങ്ങൾക്കു പ്രത്യക്ഷമായിരുന്നതുകൊണ്ട് അതിന്റെ ഫലവും സിദ്ധിച്ചിരുന്നു. ഇതിന്റെ സമ്പ്രദായം എങ്ങനെയാണെന്ന് ഒന്നുരണ്ടുദാഹരണം കാണിച്ചു കുറച്ചുകൂടി സ്പഷ്ടമാക്കാം.

(i) നാഗാനന്ദം രണ്ടാമങ്കം. നായകൻ നായികയെ ഓൎത്തു വ്യാകുലപ്പെടുന്ന സന്ദൎഭം.

(a) "നീതാഃ കിം ന നിശാശ്ശശാങ്കരുചയോ
 നാഘ്രതമിന്ദീവരം
 കിന്നോന്മീലിതമാലതീസുരഭയ-
 സ്സോഢാഃ പ്രദോഷാനിലാഃ |
 ത്സങ്കാരഃ കമലാകരേ മധുലിഹാം
 കിം വാ മയാ ന ശ്രുതോ
 നിൎവ്യാജം വിധുരേഷ്വധീര ഇതി മാം
 കേനാഭിധത്തെ ഭവാൻ"||

എന്ന നായകശ്ലോകത്തിന്നു വിദൂഷകന്റെ പ്രതി ശ്ലോകങ്ങൾ:-

 "നീതാഃ കിം പൃഥുമോദകാനദിവസാ
 നാഘ്രതമമ്മാമ്പഴം
 കിന്നോന്മീലിത ചാരുജീരകരസാ-
 സ്സോഢാശ്ച പാകാനിലാഃ |
 സീൽകാരഃ കടുകും വറത്തു കറിയിൽ
 കൂട്ടുന്നനേരം ശ്രുതോ
 നിൎവ്യാജം വിരുണെഷ്വധീര ഇതി മാം
 കേനാഭിധത്തെ ഭവാൻ" ||
വാഴപ്പഴങ്ങൾ വലിയോ ചില കാണ്മനപ്പം
വാർക്കുന്ന സീൽക്കരണനാദമടുത്തു കേൾപ്പൻ|












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/85&oldid=217500" എന്ന താളിൽനിന്ന് ശേഖരിച്ചത്