താൾ:Malayala bhashayum sahithyavum 1927.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രങ്ങൾ ഏൎപ്പടുത്തുന്നതിനും ഇടയായി. പെരുമാക്കൻമാർ എന്നു പ്രസിദ്ധന്മാരായ പണ്ടത്തെ കേരളചക്രവൎത്തികളിൽ ഒടുവിലത്തെ ആളുകളായ കുലശേഖരവൎമ്മപ്പെരുമാളും അദ്ദേഹത്തിന്റെ പുത്രൻ ഭാസ്കരരവിവൎമ്മപ്പെരുമാളും ഈ കൂടിയാട്ടത്തെ വളരെ പ്രോത്സാഹിപ്പിക്കുകയും അതിൽ പുതുതായി പല ചടങ്ങുകളും ഏൎപ്പെടുത്തി വ്യവസ്ഥപ്പടുത്തുകയും ചെയ്തിട്ടുണ്ട്. ഈസംഗതി അവരുടെ സമാനകാലികന്മാർ നിൎമ്മിച്ചിട്ടുള്ള 'വാംഗ്യവ്യാഖ്യ' മുതലായ സംസ്കൃതഗ്രന്ഥങ്ങളാൽ നല്ലവണ്ണം തെളിയുന്നതുമുണ്ട്. അപ്രകാരം പുതുതായി ഏൎപ്പടുത്തിയ ചടങ്ങുകളിൽ ഒന്ന് നാടകങ്ങളിൽ വിദൂഷകന്റെ ഭാഗം വിസ്തരിക്കുന്നതാണ്. കഥാനായകന്റെ ഓരോരോ സംസ്കൃതശ്ലോകങ്ങൾക്കും ചൂൎണ്ണികകൾക്കും പ്രതിശ്ലോകമെന്ന നിലയിൽ വിദൂഷകനു ചൊല്ലുവാൻ ഹാസ്യപ്രധാനങ്ങളായ ചില ശ്ശോകങ്ങൾ പുതുതായി നിൎമ്മിച്ചേൎപ്പെടുത്തി. നാടകം കാണ്മാൻ വരുന്നവരും സംസ്കൃതഭാഷയിൽ വേണ്ടേടത്തോളം പരിചയമില്ലത്തവരുമായ പൊതുജനങ്ങൾക്കും ആകപ്പാടെ സംഗതി മനസ്സിലാകുന്നതിനും രസിക്കുന്നതിനും ഉള്ള ഒരു വഴിയായിട്ടാണ് അങ്ങനെ ഒരുഭാഗം ഏൎപ്പടുത്തിയതെന്നു വിചാരിക്കാവുന്നതാണ്. അതിനാൽ ഹാസ്യപ്രധാനനായ വിദൂഷകൻ പറയുന്നതും പ്രവൃത്തിക്കുന്നതും എല്ലാം ഹാസ്യപ്രധാനമായിരിക്കേണ്ടതനുസരിച്ച് അയാളുടെ ശ്ലോകങ്ങളും അൎത്ഥംകൊണ്ടെന്നപോലെ ഭാഷകൊണ്ടും ഹാസ്യപ്രധാനമാക്കുവാൻ സംസ്കൃതരൂപങ്ങളും മലയാളരൂപങ്ങളും കലൎത്തിക്കൊണ്ടാണ് നിൎമ്മിച്ചിരുന്നത്. അക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/84&oldid=216866" എന്ന താളിൽനിന്ന് ശേഖരിച്ചത്