താൾ:Malayala bhashayum sahithyavum 1927.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
80

ന്നതു തീരെ വികൃതമാണെന്നുതന്നെ പറയാം. ഈ സംഗതിയിൽ സംശയം ഉണ്ടെങ്കിൽ ഏതാനും ഇംഗ്ലീഷുപദങ്ങൾ ആ ഭാഷയിലെ പ്രത്യങ്ങളോടും 'പ്രിപ്പൊസിഷൻ' എന്ന ഉപസൎഗ്ഗങ്ങളോടുംകൂടിയും ഇംഗ്ലീഷിലെതന്നെ ക്രിയാപദങ്ങളെ അതേ രൂപത്തോടുകൂടിയും ചേൎത്തും ഇടക്കിടക്കു ചില മലയാള ഭാഷാപദങ്ങൾ ചേൎത്തും 'ഷികൿസമ്പൊടു റൈസിപ്പോൾ' (അവളിപ്പൊഴമ്പോടരിവെച്ചിടുന്നു) എന്ന മട്ടിൽ ഒന്നുരണ്ടു പദ്യങ്ങൾ നിൎമ്മിച്ച് അവയുടെ ആകൃതി എത്രത്തോളം വികൃതമായിരിക്കുമെന്നു നോക്കിയാൽ മതിയാകുന്നതാണ്. എന്നാൽ കുറെ നേരം ഓൎത്തു ചിരിക്കുന്നതിന്നു വേറെ വകയൊന്നും വേണ്ടിവരുന്നതല്ല. ഇങ്ങനെ വാസ്തവത്തിൽ വികൃതമായ ഒരു രീതി മലയാള സാഹിത്യത്തിൽ ഇത്രത്തോളം പ്രധാനമായിത്തീരുന്നതിനുള്ള കാരണമാകട്ടെ താഴെക്കാണിക്കുന്ന വിധത്തിലാണ്.

൧൧. മണിപ്രവാളരീതിയുടെ ഉദ്ഭവം.


മണിപ്രവാളപ്രസ്ഥാനം ആരംഭിക്കുന്നതിന്നു മുമ്പിൽ മലയാളഭാഷയിൽ പറയത്തക്ക സാഹിത്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചില ചെറിയ പാട്ടുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ആ പാട്ടുകളിൽത്തന്നെയും അധികവും മതാചാരങ്ങളെസ്സംബന്ധിച്ച ഓരോരോ കൎമ്മങ്ങളിലുള്ള ഈശ്വരസ്തുതികളും അല്പം ചിലതുമാത്രം വിനോദപരങ്ങളുമായിരുന്നു. അങ്ങനെ ഇരിക്കുന്ന കാലത്താണ് സംസ്കൃതവിദ്യാഭ്യാസം കേരളത്തിൽ പ്രധാനമായിത്തീൎന്നത്. അതോടുകൂടി സംസ്കൃതനാടകാഭിനയവും കേരളത്തിൽ ഏൎപ്പെട്ടുതുടങ്ങി. 'കൂടിയാട്ടം'എന്നു പറഞ്ഞുവരുന്ന ആ സംസ്കൃതനാടകാഭിനയത്തിൽ പല പരിഷ്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/83&oldid=214718" എന്ന താളിൽനിന്ന് ശേഖരിച്ചത്