താൾ:Malayala bhashayum sahithyavum 1927.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നോ എന്നുള്ളതെല്ലാം ആ ക്രിയയുടെ കർത്താവിനെക്കാണിക്കുന്ന അവൻ, അവർ, മുതലായ പദങ്ങൾകൊണ്ടുതന്നെ അറിയാമെന്നിരിക്കെ, ക്രിയാപദത്തിൽ ആ സംഗതികാണിപ്പാൻ മറ്റൊരടയാളവുംകൂടി ചേർക്കുന്നത് അധികച്ചെലവായതിനാൽ ആവശ്യമില്ലെന്നും അവൻ വന്നു, അവൾ വന്നു, അവർ വന്നു, നീ വന്നു, നിങ്ങൾ വന്നു, ഞാൻ വന്നു, ഞങ്ങൾ വന്നു എന്നി‍ങ്ങനെ എല്ലാം ഒരേ രൂപത്തിൽന്നെ മതിയാകുന്നതാണെന്നുമാണ് ആ ഭാഷയുടെ പക്ഷം. അപ്രകാരംതന്നെ പ്രസംഗിച്ച ഞാൻ, വായിച്ച പുസ്തകം, അടിച്ച വടി, ഞാൻ കടം കൊടുത്ത പുള്ളി, ഇല കൊഴിഞ്ഞ മരം, താമസിച്ച സ്ഥലം എന്നിങ്ങനെ ക്രിയയുടെ കർത്താവ്, കർമ്മം, കരണം, സമ്പ്രദാനം, അപാദാനം, അധികരണം ഈ ആറുകാരകങ്ങളെയും, പ്രസംഗിച്ച, വായിച്ച, അടിച്ച, കൊടുത്ത, കൊഴിഞ്ഞ, താമസിച്ച എന്ന ഒരേ മാതിരി രുപം കൊണ്ടുതന്നെ കാണിച്ചുകഴിച്ചു കൂട്ടുവാൻ മലയാളഭാഷക്കു സാധിക്കുന്നുണ്ട്. സംസ്കൃതം, ഇംഗ്ലീഷ്, മുതലായ ഭാഷകളിലെക്ക് ഈ വക വാചകങ്ങൾ മാറ്റുമ്പോൾ ഒാരോകാരകങ്ങളേയും കാണിപ്പാൻ ഒാരോരൊ പ്രത്യേകരൂപങ്ങൾ വേണ്ടിവരുന്നതു നോക്കിയാൽത്തന്നെ ഈ വിഷയത്തിൽ മലയാളം നേടീട്ടുള്ള ലാഭം പ്രത്യക്ഷപ്പെടുന്നതാണല്ലൊ. രണ്ടോ പരമാവധി മൂന്നോ അല്ലാതെ അതിലധികം പദങ്ങൾ ചേർത്തു സമാസിക്കുന്നതും മലയാളത്തിന്റെ ഒതുങ്ങിയസ്വഭാവത്തിനു രുചിക്കന്നതല്ല. 'വൃക്ഷശാഖാഗ്രദളം' എന്നതുപോലെ 'മരക്കൊമ്പുതലയില'

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/8&oldid=153856" എന്ന താളിൽനിന്ന് ശേഖരിച്ചത്