താൾ:Malayala bhashayum sahithyavum 1927.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
71

തുളു ശബ്ദരൂപങ്ങളും കലൎത്തി നിൎമ്മിച്ചിട്ടുള്ളതും തെക്കൻ കൎണ്ണാടകപ്രദേശത്തോടുചേൎന്ന ദിക്കിലുണ്ടായവയുമായ ചില പാട്ടുകളും എല്ലാം മിശ്രവൎഗ്ഗമായി ഗണിക്കാവുന്നതാണ്. ഇവക്കു പുറമെ, സംസ്കൃതവിഭക്തി പ്രത്യയങ്ങൾ ചേൎന്ന സംസ്കൃതപദങ്ങളും ചെന്തമിൾ ശബ്ദരൂപങ്ങളും ധാരാളമായും ചില മലയാളപദങ്ങൾ ദുർല്ലഭമായും ചേൎത്ത് സംസ്കൃതവൃത്തങ്ങളിൽ ഉള്ള പദ്യങ്ങളായി നിൎമ്മിച്ചിട്ടുള്ളതും ഭാരതത്തിലെ കീചകവധകഥ പ്രതിപാദ്യ വിഷയമാക്കീട്ടുള്ളതുമായ ഒരു ഗ്രന്ഥംമാത്രം 'മിശ്രമണിപ്രവാളം' എന്ന നിലയിൽ ഗണിക്കത്തക്കവിധം കാണുന്നില്ലെന്നില്ല. എങ്ങനെ എന്നാൽ-


"നാടെഴന്തു നഗരഞ്ച പാണ്ഡവാ

വീടെഴന്തു വിമതാക്ഷലീലയാ ഈടെഴുന്തെടമിലാമലാസിതും കാടെഴുന്തു ഗിരിഗഹ്വരം ഗതാഃ.

തേടിവന്തുമലൈകാടെലാഞ്ചിരം വാടിനൊന്തു ന വിലോക്യതാൻ ക്വചിൽ നാടുതിർന്ത വിഭവാനമീവയം നാടിവന്തു നഗരീം തവാഗതാഃ."

എന്ന മട്ടിലാണ് അതിന്റെ ഗതി. എങ്കിലും ആ വിജാതീയപ്രസ്ഥാനത്തിൽ മറ്റൊരു

ഗ്രന്ഥവും കാണാത്തതുകൊണ്ട് ആ മാൎഗ്ഗം അധികം ആളുകൾ സ്വീകരിച്ചിട്ടില്ലെന്നുതന്നെ വിചാരിക്കേണ്ടതാണ്. ഒരു പ്രത്യേകവൎഗ്ഗമായി ഗണിക്കത്തക്ക പ്രാധാന്യം അതിനു സിദ്ധിച്ചിട്ടുമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/74&oldid=209989" എന്ന താളിൽനിന്ന് ശേഖരിച്ചത്