താൾ:Malayala bhashayum sahithyavum 1927.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
69

കോണ്ടും വളരെ സ്പഷ്ടമായും എളുപ്പത്തിലും തിരിച്ചറിയാവുന്നതാണെങ്കിലും ഗദ്യസാഹിത്യങ്ങളെസ്സംബന്ധിച്ചേടത്തോളം ആ വക ഭേദങ്ങൾ തിരിച്ചറിയേണ്ടത് ഏതു സമ്പ്രദായത്തിനാണ് ഒരു ഗ്രന്ഥത്തിൽ പ്രാധാന്യം കല്പിച്ചിട്ടുള്ളതെന്ന സംഗതി അടിസ്ഥാനമാക്കിമാത്രമാണ്. "പെരിപ്പം കണ്ടു പേരിടൂ" എന്ന ന്യായമനുസരിച്ച് പ്രാധാന്യം നോക്കിമാത്രമാണ് ഗദ്യഗ്രന്ഥങ്ങളെ ഇപ്രകാരം ഇവിടെ വിഭജിച്ചിട്ടുള്ളതും.

ഇനി ഭാഷയുടെ പുറമെ കാണുന്ന രീതിയനുസരിച്ച് മലയാളസാഹിത്യസമുച്ചയത്തെ ആകപ്പാടെ നോക്കുന്നതായാൽ അത് ശുദ്ധഭാഷ, മണിപ്രവാളം, മിശ്രഭാഷ എന്നിങ്ങനെ സാമാന്യമായി മൂന്നു രീതിയിൽത്തിരിയുന്നതാണ്. സംഭാഷണഭാഷയോട് ഏറ്റവും അടുത്ത മട്ടിലും ക്രമേണ, യദൃച്ഛയാ, അഥവാ എന്നീ വക ഭാഷാപ്രായം പ്രാപിച്ച ചില പദങ്ങൾമാത്രം ഒഴിച്ചു മറ്റു പദങ്ങളെപ്പറ്റിയേടത്തോളം സംസ്കൃതവിഭക്തി പ്രത്യയത്തോടുകൂടിയ സംസ്കൃതപദങ്ങളോ ചൊന്നാർ, ചൊന്നാൻ എന്നീവക ഭാഷാപ്രായം പ്രാപിച്ച ചെന്തമിൾ ശബ്ദരൂപളൊഴിച്ചു മറ്റു ചെന്തമിൾ ശബ്ദരൂപങ്ങളോ, അതുപോലെ വേകുന്നേനേ, പതിച്ചേനേ മുതലായതൊഴിച്ചുള്ള കൎണ്ണാടകഭാഷാശബ്ദരൂപങ്ങളോ ചേൎക്കാതെയും നിൎമ്മിച്ചിട്ടുള്ള പദ്യങ്ങളും ഗദ്യങ്ങളുമെല്ലാം ശുദ്ധഭാഷാവൎഗ്ഗമാണ്.

സംസ്കൃതവിഭക്തിപ്രത്യയങ്ങൾ തന്നെ ചേൎത്തിട്ടുള്ള പദങ്ങൾ ധാരാളമായി പ്രയോഗിച്ചിട്ടുള്ള കൃതികൾ മണിപ്രവാളവൎഗ്ഗം. ഈ മണിപ്രവാളരീതി, പദ്യത്തിലുള്ള സാഹിത്യത്തില്ലാതെ ഗദ്യരൂപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/72&oldid=209688" എന്ന താളിൽനിന്ന് ശേഖരിച്ചത്