താൾ:Malayala bhashayum sahithyavum 1927.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
68

യിൽ ഈശ്വരഭജനം ചെയ്യുന്നതിനേൎപ്പെടുത്തീട്ടുള്ള ഇടത്തരം പാട്ടുകൾ, ഗാഥകൾ, കിളിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, ഓണപ്പാട്ടുകൾ, തുള്ളൽ കഥകൾ മുതലായി ഭാഷയിലെ പദ്യസാഹിത്യസമുച്ചയത്തിൽ അധികഭാഗവും ദ്രമിഡസമ്പ്രദായപദ്യത്തിലുൾപ്പടുന്നു.

മുമ്പുകാണിച്ചതും ദ്രമിഡസമ്പ്രദായ സിദ്ധമല്ലാത്തതുമായ ദീർഘസമാസങ്ങൾ ചേൎത്തു നിൎമ്മിച്ചിട്ടുള്ള അംഗുലീയാങ്കം തമിൾ, ചാത്തിരക്കളിയിലെ ചിലനീട്ടുകൾ, മുതലായത് സംസ്കൃതസമ്പ്രദായഗദ്യങ്ങളിലും സംസ്കൃതവൃത്തങ്ങളായ വസന്തതിലകാദികളിൽ നിൎമ്മിച്ചിട്ടുള്ള പലതരംഒറ്റശ്ലോകങ്ങൾ, കീൎത്തനശ്ലോകങ്ങൾ, ചമ്പൂശ്ലോകങ്ങൾ, കഥകളിശ്ലോകങ്ങൾ, വൈദ്യം, ജ്യോതിഷം മുതലായ വിഷയങ്ങളിലുള്ള പലതരം ഗ്രന്ഥങ്ങൾ, നാടകശേലകങ്ങൾ, വൈശികതന്ത്രം, ഉണ്ണി‌നീലീസന്ദേശം മുതലായ ഖണ്ഡകാവ്യങ്ങൾ, പലവക മഹാകാവ്യങ്ങൾതുടങ്ങി അനേകവിധത്തിലുള്ള ഭാഷാപദ്യങ്ങളെല്ലാം സംസ്കൃതസമ്പ്രദായ പദ്യവൎഗ്ഗത്തിലും ചേരുന്നവയാണ്. ഇവയിൽ പദ്യസാഹിത്യങ്ങളെപ്പറ്റിയേടത്തോളം ദ്രമിഡസമ്പ്രദായം, സംസ്കൃതസമ്പ്രദായം എന്നുള്ള വകഭേദങ്ങൾ, വൃത്തരീതികൾക്കു സ്ഫുടവ്യത്യാസം ഉള്ളതുകൊണ്ടും രണ്ടുവക വൃത്തങ്ങളിലുള്ള പദ്യങ്ങളും ധാരാളം ഇടകലൎത്തിനിൎമ്മിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ചില ഭാഷാപ്രബന്ധങ്ങളല്ലാതെ ഇതുവരെയും മലയാളഭാഷയിൽ പറയത്തക്കവിധം ഉണ്ടായിട്ടില്ലാത്തതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/71&oldid=209100" എന്ന താളിൽനിന്ന് ശേഖരിച്ചത്