താൾ:Malayala bhashayum sahithyavum 1927.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രത്തോളം ഒ‍ഴിപ്പാൻ യുക്തിയും കഴിവുമുണ്ടോ അത്രയും ഒഴിച്ചുംകൊണ്ടുള്ള പ്രയോഗമാണ് മലയാളഭാഷയുടെ ശൈലിക്കും സ്വഭാവത്തിനും അധികം യോജിച്ചിരിക്കുന്നത്. രാമൻ അച്ഛന്റെ ഗൃഹത്തിലേക്കുചെന്നു എന്നല്ലാതെ രാമൻ തന്റെ അച്ഛന്റെ ഗൃഹത്തിലേക്കു ചെന്നു എന്നൊ, അവന്റെ അച്ഛന്റെ ഗൃഹത്തിലേക്കു ചെന്നു എന്നോ മലയാളശൈലിക്കു യോജിച്ചതല്ല. തന്റെ അച്ഛന്റെ എന്നൊ അവന്റെ അച്ഛന്റെ എന്നൊ ചേർക്കാഞ്ഞാൽ ആരുടെ അച്ഛന്റെ ഗൃഹത്തിലേക്കാണ് രാമൻ പോയതെന്ന് ഒരു മലയാളിക്കു സംശയവും ഉണ്ടാകുന്നതല്ല. മറ്റൊരാളുടെ അച്ഛന്റെ ഗൃഹത്തിലേക്കാണ് പോയതെങ്കിൽ അതു പ്രത്യേകിച്ചു കാണിക്കണമെന്നിരിക്കെ സ്വന്തം അച്ഛന്റെയാണെങ്കിൽ അതിനു പ്രത്യേകം ഒരു പദവും പ്രയോഗിക്കേണ്ടതില്ലെന്നാണ് മലയാളത്തിലെ നിശ്ചയം. അതുപോലെ തന്നെ ക്രിയാപദങ്ങളിലും വചനപ്രത്യയം, പുരുഷപ്രത്യയം, ലിംഗപ്രത്യയം, മുതലായത് ഒാരോ ക്രിയാപദരൂപങ്ങൾക്കും വെവ്വേറെ ചേർത്ത് അവൻ വന്താൻ, അവൾ വന്താൾ, അവർ വന്താർ, നീ വന്തായ്, നീങ്കൾ വന്തീർ, നാൻ വന്തേൻ, നാങ്കൾ വന്തോം, എന്ന മാതിരിയിലോ സ ഗച്ഛതി, തൌ ഗച്ഛതഃ, തെ ഗച്ഛന്തി, ത്വം ഗച്ഛസി, യൂയം ഗച്ഛഥ, അഹം ഗച്ഛാമി, വയം ഗച്ഛാമഃ എന്നമാതിരിയിലോ പലതരം ശബ്ദരൂപങ്ങളുണ്ടാക്കീട്ടുള്ള ആഡംബരവും മലയാളഭാഷ വേണ്ടെന്നാണ് വച്ചിട്ടുള്ളത്. വന്നത് അവനോ അവരോ നീയോ ഞാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/7&oldid=153855" എന്ന താളിൽനിന്ന് ശേഖരിച്ചത്