താൾ:Malayala bhashayum sahithyavum 1927.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66

തുവായി രണ്ടു വകഭേദങ്ങളുള്ളതിന്നു പുറമെ അവയിലോരോന്നും ദ്രമിഡസമ്പ്രദായം, സംസ്കൃതസമ്പ്രദായം എന്നു രണ്ടു വകയായിത്തിരിഞ്ഞിട്ടുണ്ട്. മലയാളികളുടെ സംഭാഷണഭാഷയോടു തുല്യമായ രീതിയിൽ നിൎമ്മിച്ചിട്ടുള്ളവയും സംസ്കൃതപദങ്ങൾ വളരെയധികം ഒന്നിച്ചുചേൎത്ത് 'അസ്തപർവ്വതനിതംബലംബമാനകിരണ​​​​​​​​​​​​​​​​​​​​​​​​കദംബൻ' എന്ന മാതിരി ദീർഘസമാസങ്ങളില്ലാത്തവയുമായ ഗദ്യങ്ങളെല്ലാം ദ്രമിഡസമ്പ്രദായത്തിൽച്ചേൎന്നവയാണ്. "ഇളകിക്കിടക്കുന്ന പൂഴി പറപ്പിക്കാൻ ഒരിളങ്കാറ്റുണ്ടായാൽ മതി. കൂടിക്കിടക്കുന്ന കുന്ന് കൊടുങ്കാറ്റുകൊണ്ടും കുലങ്ങുന്നതല്ല. തമ്മിത്തമ്മിലിണക്കമില്ലെങ്കിൽ ലോകവുമില്ല. ഭഗീരഥൻ ആകാശഗംഗയെ പാതാളലോകത്തെത്തിച്ചത് ഒരു ദിവസം കൊണ്ടല്ല. അനവധി തേനീച്ചകളുടെ ഉത്സാഹത്തിന്റെ ഫലമാണ് നാമനുഭവിക്കുന്ന തേൻ. യോഗബലം, ഐകമത്യം, സ്ഥിരപ്രയന്തം, ഉത്സാഹശക്തി ഇവയുടെ യോഗമാണ് വിജയത്തിന്റെ ബീജം."

എന്നമാതിരി ഗദ്യങ്ങൾ ഈ സമ്പ്രദായത്തിന്ന് ഉത്തമോദാഹരണങ്ങളുമാണ് . കേരളത്തിൽ പലജാതിക്കാർക്കും പ്രത്യേകം പ്രത്യേകം മതസംബന്ധമായും മറ്റും ചെയ്യേണ്ട കൎമ്മങ്ങളുടെ ചടങ്ങുകളെ വിവരിക്കുന്നവയും ആ വക ജാതിവിഭാഗകാലങ്ങൾ മുതൽക്കുതന്നെ ഏൎപ്പെടുത്തി നിൎമ്മിച്ചിട്ടുള്ളവയും കാലക്രമത്തിൽ ഏതാനും ചില അംശംങ്ങൾക്കു മാത്രം പക്ഷെ വല്ല മാറ്റവും വന്നുകൂടീട്ടുണ്ടായിരിക്കാമെന്നല്ലാതെ വലിയ മാറ്റമൊന്നും സംഭവിക്കാൻ വഴിയില്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/69&oldid=208882" എന്ന താളിൽനിന്ന് ശേഖരിച്ചത്