താൾ:Malayala bhashayum sahithyavum 1927.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
63


സഹിത്യഭാഷാരുപത്തിന്റെ വ്യവസ്ഥിതിക്കടിസ്ഥാനമെന്നു മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ. അങ്ങനെയുള്ള സാഹിത്യഗ്രന്ഥം ഉണ്ടാകുന്നതിന്നു മുമ്പിൽ ആ

ഭാഷയിലേക്ക് ഏതേതെല്ലാം അന്യഭാഷകളിൽ നിന്നു ശബ്ദങ്ങൾ തദ്ഭവരീതിയിലും തത്സമരീതിയിലും വന്നു ചേൎന്നിട്ടുണ്ടോ ആ വക അന്യഭാഷകളിലെ ശബ്ദപ്രകൃതികളെല്ലാം ആ പ്രത്യേക ഭാഷയിലേ സാഹിത്യത്തിൽ സ്വാഭാവികമായിത്തന്നെ തീരുന്നതാണ്. ആ ആദ്യ സാഹിത്യകാരൻ പ്രയോഗിച്ച അന്യഭാഷാശബ്ദങ്ങൾ മാത്രമേ ചേരുള്ളു എന്നില്ല. എന്നുവെച്ചാൽ, മലയാളഭാഷയിൽ ഉത്തമ സാഹിത്യഗ്രന്ഥം ഉണ്ടാകുന്നതിന്നു മുമ്പ് ആ ഭാഷക്കു സംസ്കൃതഭാഷയോടു സംസൎഗ്ഗം ധാരാളം വന്നുകൂടിയതിനാൽ ആദ്യസാഹിത്യഗ്രന്ഥകാരൻ ചില സംസ്കൃതശബ്ദങ്ങളെയും തൽസമരീതിയിൽ എടുത്തു തന്റെ ഗ്രന്ഥത്തിൽ പ്രയോഗിച്ചു എന്നു വിചാരിക്കുക. എന്നാൽ സംസ്കൃതഭാഷയിലെ എല്ലാശബ്ദങ്ങളും അതായത് ആ ഗ്രന്ഥകാരൻ പ്രയോഗിച്ചിട്ടുള്ളതും പ്രയോഗിക്കാത്തതുമായ എല്ലാ സംസ്കൃതഭാഷാശബ്ദപ്രകൃതികളും മലയാളസാഹിത്യത്തിൽ സ്വാഭാവികമായിത്തന്നെ ചേരുന്നതാണെന്നു സാരം. മലയാളഭാഷയിലാകട്ടെ, ഭാഷോൽപത്തിക്കു ശേഷം വളരെ വളരെക്കാലം കഴിഞ്ഞിട്ടേ ഉത്തമസാഹിത്യഗ്രന്ഥങ്ങളുണ്ടാവാനിടയായിട്ടുള്ളു. എന്തുകൊണ്ടെന്നാൽ ചോളപാണ്ഡ്യശാഖയിൽ വളരെ മുമ്പുതന്നെ നല്ല സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിത്തീൎന്നതിനാലും ആ ശാഖ ആദികാലങ്ങളിൽ പദപ്രകൃതിഭാഗങ്ങളിൽ മറ്റള്ള ദ്രമിഡശാഖക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/66&oldid=208108" എന്ന താളിൽനിന്ന് ശേഖരിച്ചത്