താൾ:Malayala bhashayum sahithyavum 1927.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
62


ആ വക രൂപഭേദങ്ങളില്ലാത്തവിധത്തിലുള്ള ക്രിയാരൂപങ്ങൾ സംസ്കൃതത്തെ അനുകരിപ്പാൻവേണ്ടി പുതുതായി നിൎമ്മിച്ചിട്ടുള്ളതാണ് എന്നു ചില ഭാഷാവൈയാകരണന്മാർ പറ‍‍‍‍ഞ്ഞിട്ടുള്ളത് "വാരണേന്ദ്രം പ്രകുൎവ്വാണോ രചയാമാസ വാനരം" എന്ന ന്യായത്തിലുൾപ്പെട്ടതാകയാൽ തീരെ അസംബന്ധവുമാണ്. അതുകൊണ്ടു മൂലഭാഷയിൽ രണ്ടുമാതിരി ക്രിയാരൂപങ്ങളും ഉണ്ടായിരുന്നതിൽ ചോളപാണ്ഡ്യദേശങ്ങളിലെ ഭാഷയായിപ്പിരിഞ്ഞ ശാഖയിൽ കൎണ്ണാടകശാഖയിലെന്നപോലെ ലിംഗാദിപ്രത്യയങ്ങൾ ചേൎന്ന ക്രിയാപദരൂപങ്ങളും കേരളത്തിലെ സംഭാഷണഭാഷയായിപ്പിരിഞ്ഞ ശാഖയിൽ ആ വക പ്രത്യയങ്ങൾ ചേരാത്ത രൂപങ്ങളും മാത്രമാണ് യദൃച്ഛയാ സ്ഥിരപ്പെട്ടുവന്നതെന്നു കരുതുന്നതേ യുക്തമാകയുള്ളു. കേരളത്തിലെ പദ്യസാഹിത്യങ്ങളിൽക്കാണുന്ന ചൊന്നാൻ ,നിന്നാൻ മുതലായ ക്രിയാരൂപങ്ങളെല്ലാം ചെന്തമിഴിൽ നിന്നെടുത്ത ചേൎത്തുണ്ടായ തത്സമശബ്ദങ്ങളാണെന്നുെം അവക്കു സംസ്കൃതത്തിൽനിന്നെടുത്തു ചേൎത്തിട്ടുള്ള ക്രമേണ, യദൃച്ഛയാ, മേ, തവ എന്നീവക ശബ്ദങ്ങളുടെ സ്ഥാനം പോലെയുള്ള സ്ഥാനംമാത്രമേ മലയാളഭാഷയിലുള്ളു എന്നും ഉള്ള സംഗതി അല്പം ആലോചിച്ചാൽ അറിയാവുന്നതുമാണ്. ഈ വക തെളിവുകൾ കൊണ്ടും യുക്തികൊണ്ടും മൂലഭാഷയുടെ ഒരു സ്വതന്ത്രശാഖതന്നെയാണ് മലയാളം എന്നു നിസ്സംശയം തീർച്ചപ്പെടുത്താം.

൭. ഭാഷയുടെ വൃവസ്ഥിതരൂപം.


ഒരു ഭാഷയിൽ ഉത്തമങ്ങളായ പ്രധാനസാഹിത്യഗ്രന്ഥങ്ങൾ ആദ്യമായി ഉണ്ടായിത്തീരുന്നതാണ് അതിലെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/65&oldid=208061" എന്ന താളിൽനിന്ന് ശേഖരിച്ചത്