താൾ:Malayala bhashayum sahithyavum 1927.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58


നാവുമാഡിദേവു (നാം ചെയ്തു) എന്നിങ്ങനെ ലിംഗവചനാദി പ്രത്യയങ്ങൾ ചേൎന്നുകൊണ്ടുതന്നെയാണ് ക്രിയാരൂപങ്ങളുള്ളത്. മലയാളത്തിലെ സംഭാഷണത്തിലാകട്ടെ ആ വക പ്രത്യയങ്ങൾ ചേരാത്ത ചെയ്തു, ചെയ്യുന്നു, ചെയ്യും എന്നീവക രൂപങ്ങളല്ലാതെ അവ ചേൎന്നിട്ടുള്ള ചെയ്താൻ, ചെയ്യുന്നാൻ, ചെയ്‍വൻ എന്നീ വക രൂപങ്ങൾ കാണുന്നില്ല. തെലുങ്കു ഭാഷയിൽ ലിംഗാദി പ്രത്യയങ്ങൾ ചേൎന്ന രൂപങ്ങളും ദുൎല്ലഭമായി അവ ചേരാത്ത രൂപങ്ങളും കാണുന്നുണ്ട്. ഇങ്ങനെയെല്ലാമാണ് ഓരോ ശാഖകളുടെയും സ്വഭാവമിരിക്കുന്നത്. ഇനി ഇങ്ങനെയുള്ള രണ്ടുതരം രൂപങ്ങൾ ഏതേതംശങ്ങൾ കൊണ്ടാണ് പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന സംഗതിയും സൂക്ഷ്മമായി പരിശോധിച്ചു നോക്കുക. ചെയ്തു എന്ന രൂപത്തിൽ ചെയ് എന്ന അംശം ധാതു. ത് എന്നത് ഭൂതക്കാലത്തെ കാണിക്കുന്ന പ്രത്യയം. ഉ എന്നത് കൎത്തൃവാചകമായ അഖ്യായ പ്രത്യയം. ചെയ്യുന്നു എന്ന രൂപത്തിലും ധാതുവിന്നു ശേഷം ഉന്ന് എന്ന വർത്തമാനകാലപ്രത്യയം, പിന്നെ ഉ എന്ന കൎത്തൃവാചകമായ ആഖ്യാതപ്രത്യയം. വാസ്തവത്തിൽ പഴയമലയാളത്തിൽ ചെയ്യിൻറു, പൊകിൻറു, വരിന്നു, നിൽക്കിന്നു എന്നാല്ലാമാണ് വൎത്തമാനക്രിയയുടെ രൂപം. ചെയ്യുന്നു, പോകുന്നു, എന്നും മറ്റും ഉച്ചാരണഭേദത്താൽ അപഭ്രംശമായി വന്നു പോയതാണ്. അതിനാൽ ഇൻറ് എന്നാണ് വർത്തമാനപ്രത്യയം. ഇൻറ് എന്നതിന് ഇന്ന് എന്നർത്ഥം. ഇന്ന് എന്നത് വൎത്തമാനകാലത്തെക്കുറിക്കുന്ന ശബ്ദം തന്നെയുമാണല്ലൊ. ആശബ്ദംതന്നെ പ്രത്യയസ്ഥാനം വഹിക്കയാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/61&oldid=206635" എന്ന താളിൽനിന്ന് ശേഖരിച്ചത്