താൾ:Malayala bhashayum sahithyavum 1927.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
57


എന്ന മാതിരിയിൽ ആവകശബ്ദങ്ങൾ അകാരാന്തങ്ങളായിത്തന്നെ കാണുന്നതും പ്രസ്തുത സംഗതി തെളിയിക്കുന്നുണ്ട് .സംസ്കൃതത്തിൽ അകാരാന്തപ്രകൃതികളായ കഥ, ജട മുതലായ ശബ്ദങ്ങളെ ചെന്തമിഴിലേക്കെടുക്കുമ്പോൾ കതൈ, ചടൈ, എന്നമാതിരി ഐകാരാന്തമാക്കണമെന്നു നിൎബ്ബന്ധം കാണുന്നതും ,അതുപോലെ മററനേകം സംഗതികളും ഐകാരാന്ത പരിഷ്കാരം ചെന്തമിൾ ഭാഷയിൽ പിൽക്കാലത്തുണ്ടായ സംഗതിയെത്തന്നെയാണ് തെളിയിക്കുന്നത്. അതുപോലെതന്നെ മൂല ഭാഷയിൽ ക്രിയാപദങ്ങൾക്കു ലിംഗപുരുഷവചനപ്രത്യയങ്ങൾ ചേൎന്നിട്ടുള്ള ചൊന്നാൻ, ചൊന്നാൾ, ചൊന്നാർ, ചൊന്നേൻ എന്നീവക രൂപങ്ങളും ആ വക പ്രത്യയങ്ങൾ ചേരാത്ത വന്നു, നിന്നു, ചൊല്ലി, പോകുന്നു എന്നീവക രൂപങ്ങളും ഉണ്ടായിരുന്നു എന്നും അതിൽനിന്നു പിരിഞ്ഞ ചോളപാണ്ഡ്യശാഖയിൽ പ്രയോഗബാഹുല്യം വഴിക്കു ലിംഗാദിപ്രത്യയങ്ങൾ ചേൎന്ന രൂപങ്ങൾക്കു പ്രാധാന്യം സിദ്ധിച്ചതടിസ്ഥാനമാക്കി ചെന്തമിൾ പരിഷ്കാരത്തിൽ ആ മാതിരി രൂപങ്ങൾക്കാണ് പ്രായേണ സാധുത്വം ഉള്ളതെന്നു വ്യവസ്ഥാപിച്ചതാണെന്നും തീൎച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നത്.

എന്തുകൊണ്ടെന്നാൽ- ഒന്നാമതായി ചെന്തമിൾ ഭാഷയിലെ സംഭാഷണഭാഷയിൽപ്പോലും ലിംഗാദിപ്രത്യയങ്ങൾ ചേരാത്ത രൂപങ്ങൾ കാണുന്നില്ല. അതുപോലെ കൎണ്ണാടകശാഖയിലും അവനുമാഡിദനു (അവൻ ചെയ്തു) അവളുമാഡിദളു (അവൾ ചെയ്തു) അവരുമാഡിദരു (അവർ ചെയ്തു) നാനുമാഡിദേനു (ഞാൻ ചെയ്തു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/60&oldid=206610" എന്ന താളിൽനിന്ന് ശേഖരിച്ചത്