താൾ:Malayala bhashayum sahithyavum 1927.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
56


റ്റംംചെയ്ത് എഴുതിവരുന്ന പതിവാണുണ്ടായിരുന്നത്. അതുമാത്രം നോക്കി അതിലെ ഭാഷ ചെന്തമിഴാണെന്നു ഭ്രമിക്കുന്നതു ശരിയല്ലെന്നും ചെന്തമിഴിലെ പ്രത്യയങ്ങളും മറ്റു നിയമങ്ങളും അടിസ്ഥാനപ്പെടുത്തി ഭാഷാനിൎണ്ണയം ചെയ്യുന്നതേ ശരിയാകയുള്ളൂ എന്നും അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്രയും കൊണ്ട് ചോളപാണ്ഡ്യ ശാഖയും ഇപ്പോൾ തമിഴെന്നു സാധാരണ പറഞ്ഞുവരുന്നതുമായ ചെന്തമിഴാണ് മലയാളത്തിന്റെ ആദിരൂപം െന്നു പറയുന്നവരുടെ യുക്തികൾ നല്ല ശരിയാകുന്നതല്ലെന്നായല്ലൊ. നേരെമറിച്ച് മൂലദ്രമിഡഭാഷയുടെ ഒരു സ്വതന്ത്രഭാഷയാണ് മലയാളമെന്നും അതിനാൽ അതിന്റെ ആദിരൂപം മൂലദ്രമിഡഭാഷതന്നെയാണെന്നും സാധിപ്പാൻ വേണ്ടേടത്തോളം യുക്തികളും തെളിവുകളും കാണുന്നതുമുണ്ട്. മലയാളത്തിൽ വാഴ, പന, തല, മല മുതലായി ഇപ്പോഴും അകാരാന്തങ്ങളായിക്കാണുന്ന അസംഖ്യം ശ ബ്ദങ്ങൾ മൂല ഭാഷയിലും അകാരാന്തങ്ങളായിരുന്നു എന്നും ചോളപാണ്ഡ്യദേശക്കാർക്കു ഭാഷയെപ്പരത്തിയും താലവ്യപ്രധാനമാക്കിയും ഉച്ചരിപ്പാനുള്ള വാസനയനുസരിച്ച് പിൽക്കാലത്ത് ആ ഭാഷയിൽ വാഴൈ, പനൈ, തലൈ, മലൈ എന്ന മാതിരി ഐകാരാന്തങ്ങളായിത്തീൎന്നതാണെന്നും പഴയ ചെന്തമിൾ വ്യാകരണഗ്രന്ഥങ്ങളാൽത്തന്നെ തെളിയുന്നുണ്ട്. ഐകാരത്തെ പലേടത്തും ഹ്രസ്വസ്വരമാക്കി ആ ഭാഷക്കാർ സ്വീകരിച്ചിട്ടുള്ളതും അതുകൊണ്ടുതന്നെയാണ്. മൂല ഭാഷയുടെ മറ്റൊരു ഭാഷയായ തെലുങ്കിലും മല, അര, അമ്മ, കഥ, സീത

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/59&oldid=206341" എന്ന താളിൽനിന്ന് ശേഖരിച്ചത്