താൾ:Malayala bhashayum sahithyavum 1927.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
53


മാകുന്നതുകൊണ്ട് അത് ആദ്യത്തെ മലയാള ഗ്രന്ഥമാണെന്നു സങ്കല്പിച്ചു പുറപ്പെടുവിച്ചിട്ടുള്ള വാദവും ഒരു വിധത്തിലും നിലനിൽക്കത്തക്കതല്ല. എന്നുമാത്രമല്ല, ആ ഗ്രന്ഥം ഉണ്ടാകുന്നതിന്നു എത്രയോ മുമ്പുതന്നെ മലയാളത്തിൽ അനവധി പാട്ടുകളും പല ഗ്രന്ഥങ്ങളും ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളതിലേക്കു് വേണ്ട തെളിവുകളും ഉണ്ട്. അതിനെപ്പറ്റി ആ വക ഗ്രന്ഥങ്ങളെ നിരൂപണം ചെയ്യുന്ന അവസരത്തിൽ പ്രസ്താവിക്കുന്നതാണ്.

ഇനി പഴയ ചെന്തമിൾ ഗ്രന്ഥകൎത്താക്കന്മാരിൽ ചിലർ കേരളീയരായിക്കാണുന്നുണ്ടെന്നും കേരളത്തിലും ചിലശിലശാസനങ്ങളും മററും ചെന്തമിൾ ഭാഷയിൽ സ്ഥാപിച്ചു കാണുന്നുണ്ടെന്നും ഉള്ള നാലാമത്തെ സംഗതിയുടെ സ്ഥിതി നോക്കാം.വാസ്തവത്തിൽ അതിനെപ്പററി അധികമൊന്നും വിചാരിക്കേണ്ടാതായിട്ടുതന്നെ ഇല്ല.പ്രാചീന കാലങ്ങളിലാകട്ടെ ഇക്കാലത്താകട്ടെ കേരളീയരിൽ ചില കവികൾ ചെന്തമിൾ ഭാഷയിൽ ഗ്രന്ഥങ്ങൾ നിൎമ്മിച്ചിട്ടുണ്ടെന്നുള്ളതുകൊണ്ട് ആ ഗ്രന്ഥകൎത്താക്കന്മാർക്ക് ചെന്തമിൾ ഭാഷയിൽ നല്ല പരിചയം ഉണ്ടായിരുന്നു എന്നുള്ളേടത്തോളമല്ലാതെ അവരുടെ കാലത്ത് കേരളത്തിലുണ്ടായിരുന്ന പൊതുജനഭാഷ ചെന്തമിഴാണെന്നും കൂടി സിദ്ധിക്കുന്നതല്ല . അങ്ങനെയാണെങ്കിൽ കേരളീയരിൽത്തന്നെ ശങ്കരാചാൎയ്യർ, കുലശേഖരവൎമ്മപ്പെരുമാൾ മുതലായി എത്രയോ കവികൾ അനവധി സംസ്കൃതഗ്രന്ഥങ്ങൾ നിൎമ്മിച്ചിട്ടുണ്ടെന്നുള്ളതിൽനിന്ന് അവരുടെ കാലത്ത് കേരളത്തിലെ പൊതുജനഭാഷ സംസ്കൃതമായിരുന്നുവെന്നു പറയുന്നതും ശരിയാണെന്നുവരും. കല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/56&oldid=205970" എന്ന താളിൽനിന്ന് ശേഖരിച്ചത്