താൾ:Malayala bhashayum sahithyavum 1927.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52


നിലയിൽ എത്തുവാനിടയായിത്തീൎന്നത് പ്രധാനമായി മാൎത്താണ്ഡവൎമ്മമഹാരാജാവിന്റെ കാലംമുതൽക്കാണെന്നും തെളിവുകൊണ്ടും യുക്തികൊണ്ടും അറിയാവുന്നതാണ്. ആ മഹാരാജാവിന്റെ ദിഗ്ജയം കൊണ്ടു കന്യാകുമാരി മുതൽ ആലുവായവരെയുള്ള പ്രദേശങ്ങൾ മുഴുവനും ഏകാധിപത്ത്യത്തിൻകീഴിൽ ആയിത്തീരുകയും പിൽകാലത്ത് അതിന്നു മാറ്റം വരാത്തവിധത്തിൽ ഉറച്ച് നിൽക്കയും ചെയ്തപ്പോൾ ആ രാജ്യത്തിൽ അധികഭാഗത്തും ഉള്ള ഭാഷ ചെന്തമിൾ കലരാത്ത മലയാളമായതുകൊണ്ടും അങ്ങനെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുമായുള്ള സംസൎഗ്ഗം അധികമായതുകൊണ്ടും രാജഭാഷയുടെ നിലയിലും അതിന്നു പ്രാധാന്യം സിദ്ധിച്ചതുകൊണ്ടും രാജ്യത്തിന്റെ അതിരിൽ ചെന്തമിൾ നാട്ടിനോടു തൊട്ടുകിടക്കുന്ന കുറച്ചു ദിക്കൊഴികെ മറ്റെല്ലാപ്രദേശങ്ങളിലും ആ ശുദ്ധമലയാള ഭാഷതന്നെ നടപ്പായി തീരുവാൻ സംഗതി വന്നു. കാലക്രമത്തിലുണ്ടായ അച്ചടി ഏൎപ്പാടിന്റെ അഭിവൃദ്ധിയും നല്ല മലയാളഭാഷയെ തെക്കോട്ടു് അധികമധികം വ്യാപിപ്പിക്കുവാൻ വളരെസ്സഹായിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാമാണ് തിരുവനന്തപുരം മുതലായ തെക്കൻ പ്രദേശങ്ങളിലും മുമ്പുണ്ടായിരുന്ന മിശ്രഭാഷ മിക്കതും പോയി മലയാളഭാഷതന്നെ നാട്ടുഭാഷയായിത്തീൎന്നതെന്ന സംഗതി അടുത്ത രണ്ടുമൂന്നു ശതവൎഷങ്ങളിലുണ്ടായിട്ടുള്ള രേഖകളും ഗ്രന്ഥങ്ങളും പരിശോധിച്ചാൽ അനുഭവപ്പെടുന്നതാണ്. അതിനാൽ രാമചരിതത്തിലെ ഭാഷാഭേദത്തിനു ദേശഭേദം തന്നെയാണ് കാരണമെന്ന് അനേകം സംഗതികളാൽ സ്പഷ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/55&oldid=205835" എന്ന താളിൽനിന്ന് ശേഖരിച്ചത്