താൾ:Malayala bhashayum sahithyavum 1927.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
46


"ചീർപെറുകൈലൈമേവിച്ചിവനുടെപാതംചേർന്ത
പേർപെറുമരപുതന്നിൽ പെരുമ്പകൈമീറിത്തമ്മിൽ
വാർപെറുതമ്പിമാർകൾ വൻകൊലയാലിരന്ത
ചീർപെറുകതൈയാൻപാടച്ചെന്തിൽവാൾകന്തൻ

[കാപ്പാം."

(കുഞ്ചുതമ്പികഥ - കൊല്ലം ൧൦-ാം ശതകം)

ഇവയിൽ ചെന്തമിഴിന്റെ കലൎച്ചയെപ്പറ്റിയെടത്തോളം രാമചരിതവും രാമകഥ മുതലായതും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നുള്ളതും സ്പഷ്ടമാണല്ലൊ. ആ വക തെക്കൻ ദേശങ്ങളിൽ കൊല്ലവൎഷം എട്ടും, ഒമ്പതും, പത്തും ശതകങ്ങളിലുണ്ടായ കൃതികളിൽപ്പോലും അപ്രകാരം ചെന്തമിൾ ശബ്ദരൂപങ്ങൾ കാണുന്നതുകൊണ്ടുതന്നെ കാലഭേദത്താലല്ല ദേശഭേദത്താൽമാത്രമാണ് ആ ഭാഷാഭേദം ഉണ്ടായിട്ടുള്ളതെന്നു നല്ലവണ്ണം തെളിയുന്നതുമുണ്ട്. രാമകഥ മുതലായ പിൽക്കാലത്തെ ഗ്രന്ഥങ്ങളാൽ ദേശഭേദമാണ് രാമചരിതത്തലേയും ഭാഷാഭേദത്തിനു കാരണമെന്നു തീൎച്ചപ്പെടുത്തുവാൻ വഴി കണ്ടതിനുശേഷവും മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ള മതം നിലനിൎത്തുവാൻ വേണ്ടി രാമചരിതം അതെഴുതിയ കാലത്തെ ഉത്തമഭാഷയായ രാജഭാഷയിലും രാമകഥ മുതലായ പിൽക്കാലത്തെ ഗ്രന്ഥങ്ങൾ അന്നു നാട്ടിൽ നടപ്പുണ്ടായിരുന്ന നാടോടി ഭാഷയിലും ആണു നിൎമ്മിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ് അവ തമ്മിൽ കാലഭേദം വളരെയുണ്ടെങ്കിലും ചെന്തമിൾ രൂപങ്ങൾ ആ വകയിലും ഒരുപോലെ വ്യാപിച്ചിരിപ്പാൻ സംഗതി വന്നിട്ടുള്ളതെന്നും ഈ വിഷയത്തിൽ ചിലർ പുറപ്പെടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/49&oldid=205367" എന്ന താളിൽനിന്ന് ശേഖരിച്ചത്