താൾ:Malayala bhashayum sahithyavum 1927.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
39


മായ ' തമിൾ ' എന്ന പദം അൎത്ഥവ്യാപ്തി ചുരുങ്ങി ആധുനികകാലങ്ങളിൽ ചെന്തമിൾശാഖയെമാത്രം കുറിക്കുന്നതാണെന്നു മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ. കൎണ്ണാടകം, തുളു, മലയാളം എന്നീ വക ശാഖകളെ ഇടക്കാലങ്ങളിൽ തമിൾ പദം ചേൎത്തു 'കരിനാട്ടകത്തമിൾ, തുളുനാട്ടുതമിൾ, മലനാട്ടുതമിൾ എന്ന മാതിരിയിൽ വ്യവഹരിച്ചു വന്നിരുന്നതു ചുരുങ്ങി കൎണ്ണാടകം, തുളു, മലയാളം എന്ന മട്ടിലായിത്തീൎന്നതിന്നു ശേഷവും വളരെ അടുത്ത കാലത്തുമാണ് തമിൾ എന്ന ദ്രമിഡഭാഷാസാമാന്യവാചകപദം ചെന്തമിൾ എന്ന ശാഖാവിശേഷത്തെമാത്രം കുറിക്കുന്നതായിത്തീൎന്നിട്ടുള്ളതെന്നവാസ്തവവും

മുമ്പുതന്നെ വിസ്തരിച്ചു തെളിയിച്ചിട്ടു​ണ്ട്. 'ലീലാതിലകം' എന്ന കേരളഭാഷാശാസ്ത്രത്തിന്റെ കൎത്താവായ പ്രാചീനാചാൎയ്യനും തമിൾ ശബ്ദം ദ്രമിഡ ഭാഷാസാമാന്യത്തിന്റെ വാചകമാണെന്നു പലേടത്തും സ്പഷ്ടമായിക്കാണിച്ചിട്ടുണ്ട്. അതിനാൽ ആ പദത്തിന് മുൻകാലങ്ങളിലും ഇക്കാലത്തെ ചുരുങ്ങിയ അൎത്ഥമാണെന്നു ഭ്രമിച്ച് രാമചരിതം, നിരണംകൃതികൾ മുതലായ ഗ്രന്ഥങ്ങൾ തമിഴാണെന്നു ആ കവികൾ പറഞ്ഞിട്ടുള്ളതടിസ്ഥാനമാക്കി അക്കാലത്ത് ചെന്തമിഴിൽനിന്നു ഭിന്നമായൊരു ഭാഷയാണ് മലയാളം എന്നു ജനങ്ങൾ ഗണിച്ചിരുന്നില്ലെന്നു കരുതുന്നത് ശരിയാകുന്നതല്ല. രാമചരിതത്തിൽ ചെന്തമിഴിലെ ശബ്ദരൂപങ്ങൾ വളരെയധികം നിറഞ്ഞിരിക്കുന്നതുകൊണ്ട് ആ ഗ്രന്ഥത്തെപ്പററിയേടത്തോളം അങ്ങനെയൊരു ഭ്രമം സംഭാവ്യമായിത്തോന്നിയേക്കാമെങ്കിലും 'അമരം തമിൾക്കുത്ത്, അംഗുലീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/42&oldid=204964" എന്ന താളിൽനിന്ന് ശേഖരിച്ചത്