താൾ:Malayala bhashayum sahithyavum 1927.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38


തിലെക്ക് ആ ഉത്തമ ഗ്രന്ഥങ്ങൾ തന്നെ ഉത്തമ ലക്ഷ്യങ്ങളായിരിക്കുന്നുണ്ട്

൪. പ്രാചീനങ്ങളായ ചെന്തമിൾ ഗ്രന്ഥങ്ങളിൽ ചിലപ്പതികാരം, പതിറ്റുപത്ത് തുടങ്ങിയ ചില പ്രധാന ഗ്രന്ഥങ്ങളുടെ തന്നെ കൎത്താക്കന്മാർ കേരളീയരാണെന്നു കാണുന്നു. നാലായിരപ്രബന്ധമെന്നും ദ്രമിഡവേദമെന്നും പറഞ്ഞുവരുന്ന ചെന്തമിൾ ഗ്രന്ഥത്തിൽപ്പോലും ചില ഭാഗങ്ങൾ കേരളീയനായ കുലശേഖരാൾവാരുടെ കൃതിയായിട്ടാണിരിക്കുന്നത്. അതിനാലും ആ കവികളുടെ കാലത്തു കേരളത്തിലുണ്ടായിരുന്ന ഭാഷ ചെന്തമിഴാണെന്നും മലയാളം ആ ചെന്തമിഴിന്റെ ഒരു മാറ്റമായി പിൽക്കാലത്തുണ്ടായതാണെന്നും ഊഹിക്കാം. എന്നു മാത്രമല്ല, കേരളത്തിൽ മുൻ കാലത്തു, സ്ഥാപിച്ചിട്ടുള്ള ചില ശിലാശാസനകളും താമ്രശാസനങ്കളും ചെന്തമിൾ ഭാഷയിൽ രേഖപ്പെടുത്തിക്കാണുന്നതും അക്കാലത്തെ പൊതുജനഭാഷ ചെന്തമിൾ തന്നെയായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്.

ഇങ്ങനെ എല്ലാമാണ് ഈപക്ഷക്കാർ കേരളഭാഷക്കു ചെന്തമിഴിന്റെ ഉപശാഖാസ്ഥാനം സ്ഥാപിക്കുന്നത്. അതിൽ ഒന്നാമതായിക്കാണിച്ച യുക്തിക്കടിസ്ഥാനം 'തമിൾ' എന്ന വാക്കിന്റെ അൎത്ഥത്തെപ്പറ്റിയുണ്ടായ തെറ്റിദ്ധാരണയാണെന്നുള്ള സംഗതി സ്പഷ്ടമാണ്. ദ്രമിഡശാഖാഭാഷകൾക്കെല്ലാം മൂലമായിരുന്ന ഭാഷയെക്കുറിക്കുന്നതും പ്രാചീനകാലങ്ങളിൽ ദ്രമിഡന്മാരുടെ ഇടയിൽ 'ഭാഷ' എന്നുമാത്രം അൎത്ഥമായിരുന്നതു

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/41&oldid=204901" എന്ന താളിൽനിന്ന് ശേഖരിച്ചത്