താൾ:Malayala bhashayum sahithyavum 1927.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാള ഭാഷയും സാഹിത്യവും.
Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg
൧. ഭാഷാസ്വഭാവം.വിചാരങ്ങളും വികാരങ്ങളും മറ്റുള്ളവരെ ഗ്രഹി
പ്പിക്കുന്നതിന്നുള്ള ഉപായങ്ങളിൽ ഏറ്റവും പ്രധാനപ്പെ
ട്ടതു ഭാഷയാണല്ലോ. ഓരോരോ ജനസമുദായത്തി
ന്റെയും പ്രകൃതിസിദ്ധങ്ങളായ പരിതസ്ഥിതികളും അ
വക്കനുസരിച്ചുള്ള ജീവിതക്രമങ്ങളും ധർമ്മവ്യവസ്ഥകളും
ആസ്പദമായി ആ ജനസമുദായത്തിന്നു പൊതുവായി ചില
സ്വഭാവഭേദങ്ങളുണ്ടാകുന്നുണ്ട്. അതിന്നനുഗുണമായി
അവരുടെ ഭാഷക്കും ചില പ്രത്യേക സ്വഭാവങ്ങളു
ണ്ടാകുന്നതാണ്. ഒരു മലയാളിയാകട്ടെ ആ നാട്ടിൽ
ധാരാളം പരിചയമുള്ള മറ്റൊരാളാകട്ടെ മലയാളക്കര
യിൽ നിന്ന് എത്രയോ ദൂരത്തുള്ള വിദേശങ്ങളിൽ വച്ചു
പോലും ചില മലയാളികളെക്കാണുമ്പോൾ അവരു
മായിപ്പരിചയമില്ലെങ്കിൽത്തന്നെയുംഅവരുടെമുഖത്തു
സ്ഫുരിച്ചുംകൊണ്ടിരിക്കുന്ന പ്രത്യേകജാതി സ്തോഭം
കൊണ്ടും സാധാരണ പ്രവൃത്തികളിൽ കാണാവുന്ന പ്ര
ത്യേകരീതികൊണ്ടും അവർ മലയാളികളായിരിക്കണമെ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/4&oldid=204324" എന്ന താളിൽനിന്ന് ശേഖരിച്ചത്