താൾ:Malayala bhashayum sahithyavum 1927.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36


ശരിയല്ലെന്നുമാണ്. അപ്പോൾ മലയാളത്തിന്റെ ആദിരൂപം ചെന്തമിഴാണെന്ന് ഒരു പക്ഷക്കാരും, അതല്ല മൂലദ്രമിഡഭാഷയായ മുത്തമിഴാണെന്നും മറ്റൊരു പക്ഷ ക്കാരും പറയുന്നു എന്നു സാരം. ഇതിൽ ചെന്തമിൾ എന്ന ഉപശാഖയാണ് മലയാളത്തിന്റെ മാതൃഭാവം വഹിക്കുന്നതെന്നു പറയുന്നവരുടെ യുക്തികൾ എന്തെല്ലാമാണെന്നു ഒന്നാമതായിപ്പരിശോധിക്കാം:-

൧. മലയാളഭാഷയിലേയും ചില പ്രാചീന ഗ്രന്ഥങ്ങളെ 'തമിൾ' എന്ന ശബ്ദംകൊണ്ടു വ്യവഹരിച്ചു വന്നിരുന്നതായിക്കാണുന്നുണ്ട്. നിരണംകവികളുടെ കൃതികളിലൊന്നായ ബ്രഹ്മാണ്ഡപുരാണം ഗദ്യഗ്രന്ഥത്തിന്റെ ആരംഭത്തിൽ "ശ്രീവേദവ്യാസമഹൎഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായ്ക്കൊണ്ടറിയിക്കുന്നേൻ" എന്നും രാമചരിതത്തിന്റെ അവസാനത്തിൽ "ചീരാമനമ്പിനൊടിയമ്പിന തമിൾക്കവിവല്ലൊർ" എന്നും മറ്റും പ്രതിപാദിച്ചു കാണുന്നത് അതിന്നുദാഹരണമാണ്. അതു ശരിയാക​ണമെങ്കിൽ കേരളത്തിലും ചോളപാണ്ഡ്യദേശങ്ങളിലും പൂൎവ്വകാലങ്ങളിൽ ഒരു ഭാഷയേ നടപ്പുണ്ടായിരുന്നുള്ളുവെന്നും ആ ഭാഷ തമിഴാണെന്നു സ്വീകരിക്കയും ആ വക ഗ്രന്ഥങ്ങളു​ണ്ടായ കാലത്തേയ്ക്കു വാസ്തവത്തിൽ കേരളത്തിലെ ഭാഷ തമിഴിൽ നിന്നു കുറെ വ്യത്യാസപ്പെട്ടതായിത്തീൎന്നിരുന്നുവെങ്കിലും ആ വ്യത്യാസം വകവക്കാതെ അപ്പോഴും തമിൾ എന്ന നിലയിൽത്തന്നെയാണ് അതിനെഗ്ഗണിച്ചുവന്നിരുന്നതെന്നും അതുകൊണ്ടുതന്നെ ആ വക ഗ്രന്ഥങ്ങളുടെ ഉൽപത്തികാലത്തിൽനിന്ന്

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/39&oldid=204770" എന്ന താളിൽനിന്ന് ശേഖരിച്ചത്