താൾ:Malayala bhashayum sahithyavum 1927.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22

ഴിലായിത്തീൎന്ന് ആ നിലയിൽ കുറെയധികം കാലം കഴി‍‍‍‍ഞ്ഞുകൂടുവാനിടവന്നാൽ അവരുടെ നാടുകൾക്ക് പരസ്പരം വലിയ ദൂരമില്ലെങ്കിൽ മേൽക്കാണിച്ച ഭരണരീതിയുടെ ഐക്യം മുതലായ കാരണങ്ങൾ വഴിക്ക് ആ വക ഭാഷകൾ തമ്മിലുണ്ടായിരുന്ന ഭേദം അല്പാല്പമായി കുറഞ്ഞുകുറഞ്ഞു വന്നു കാലക്രമത്താൽ ആ രാജ്യത്തെല്ലാംകൂടി ഐക്യരൂപ്യമുളള ഒരു ഭാഷയായിപ്പരിണമിക്കുകയും മുമ്പുണ്ടായിരുന്ന ചില ഭേദാംശങ്ങൾ അതാതുദേശങ്ങളിലുളള ദേശ്യഭേദമെന്നനിലയിൽ ഗണിക്കത്തക്കവയായിത്തീരുകയും ചെയ്യും. പക്ഷെ അങ്ങനെ ഐകരൂപ്യമുണ്ടായിത്തീരുന്നതിനു വളരെക്കാലം വേണ്ടിവരുമെന്നുമാത്രമല്ല ആ വക ഓരോ ഭാഷയിലും പറയത്തക്ക സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടില്ലാതിരിക്കയും വേണം. സാഹിത്യഗ്രന്ഥങ്ങളാൽ ഭാഷകൾ വ്യവസ്ഥിതങ്ങളായാൽപ്പിന്നെ അതിന്റെ ഗതിയനുസരിച്ച് ഓരോന്നുംവൎദ്ധിക്കയല്ലാതെ ഒരുവൎഗ്ഗത്തിൽച്ചേൎന്നഭാഷകൾക്കുതന്നെയും ഒരിക്കലും ഐകരൂപ്യമുണ്ടായിത്തീരുന്നതുമല്ല. ഭാഷകൾ പിരി‍ഞ്ഞു പല ശാഖകളായിത്തീരുന്നതിനും തമ്മിൽ ഇണങ്ങിയോജിക്കുന്നതിനും ഉ‍‍‍ള്ള ഈ വക കാരണങ്ങളനുസരിച്ചുനോക്കുമ്പോൾ ദ്രമിഡ മൂലഭാ‍‍‍ഷയായ മുത്തമിൾ ഒരു കാലത്ത് ദ്രമിഡ‍‍ദേ‍‍ശങ്ങളിലെല്ലാം സാമാന്യമായി വ്യാപിച്ചു പെരുമാറിയിരുന്ന ഒരു ഭാഷയായിരുന്നുവെന്നും അക്കാലത്ത് ആ ഭാഷക്കു ദേശഭേദം കൊണ്ടുണ്ടാകുന്ന ചിലദേശ്യഭേദം മാത്രമേ ഉണ്ടായിരുന്നുളളു എന്നും ആവഴിക്കുതന്നെ ആ പുരാതന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/25&oldid=202113" എന്ന താളിൽനിന്ന് ശേഖരിച്ചത്