താൾ:Malayala bhashayum sahithyavum 1927.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20

രുന്ന മൂലദ്രമിഡഭാഷ‍ക്കുള്ള പേരായിരുന്നു എന്നും ആ മൂലഭാഷയുടെ ഒരു ശാഖ ​മാത്രമായ ചോളപാ​​ണ്ഡ്യദേശഭാഷയെ ഇക്കാലത്ത് തമിൾശബ്ദം കൊണ്ടു നിർദ്ദേശിച്ചുവരുന്നത് യദുവംശത്തിൽച്ചേൎന്ന ശ്രീക‍ൃഷ്ണൻ മുതലായ ഓരോരുത്തൎക്കും പ്രത്യേകം 'യാദവൻ' എന്നു പറഞ്ഞുവരുന്നതുപോലെ സാമാന്യാൎത്ഥകമ‍ായ ശബ്ദത്തെ വിശേഷാൎത്ഥത്തിൽ പ്രയോഗിച്ചുവരാറുള്ളതനുസരിച്ചാ​ണെന്നും സിദ്ധമായല്ലൊ. മൂലദ്രമിഡഭാഷയായ ആ മുത്തമിഴിന് ദേശഭേദമനുസരിച്ചു സംഭാ‍‍ഷണത്തിലും മറ്റും അല്പാല്പമായ വ്യത്യാസം വന്നുകൂടി വളരെക്കാലം‌കൊണ്ടു പല ശാഖകളും ഉണ്ടായിത്തീരാനിടവന്നിട്ടുണ്ട്.

൩. ഒരു ഭാഷ പലതായിപ്പിരിയുന്ന വഴികൾ.

 ഓരോരോ മൂല ഭാഷകൾ കാലക്രമത്തിൽ മേൽപ്പറഞ്ഞ പ്രകാരം പല ശാഖകളായിപ്പിരിയുന്നതിനുള്ള പ്രധാന കാരണങ്ങളാകട്ടെ ജനവാസത്തിനു സൌകൎയ്യമില്ലാത്ത വലിയ മലകൾകൊ​ണ്ടൊ മരുഭൂമികൊ​ണ്ടൊ നടുവിൽ ഒരു വിഭിന്ന ജനസമുദായം വന്നുകൂടി സ്ഥിരവാസം ചെയ്തതുകൊണ്ടോ മറ്റൊ പരസ്പരം വേർതിരിഞ്ഞിരിക്കുന്ന ദേശങ്ങളിൽ വേറെ വേറെ രാജാക്കന്മാരായിത്തീൎന്ന് അതേ നിലയിൽത്തന്നെ കുറെക്കാലം കഴിഞ്ഞുകൂടുക, അങ്ങനെ തിരിഞ്ഞിട്ടുള്ള പ്രത്യേക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/23&oldid=202041" എന്ന താളിൽനിന്ന് ശേഖരിച്ചത്