താൾ:Malayala bhashayum sahithyavum 1927.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16

ന്മാരെല്ലാം പറ‍ഞ്ഞുവന്നിരുന്ന വാക്കാണ് 'തമിൾ' എന്ന ശബ്ദമെന്നും ആ ശബ്ദം കൊണ്ടാണ് അന്നത്തെ ദ്രമിഡജനങ്ങൾക്കെല്ലാംകൂടിയുള്ള ഭാഷയായ മൂലദ്രമിഡഭാഷയെ അവർ നിർദ്ദേശിച്ചിരുന്നതെന്നും കരുതാമെന്നു സാരം. എന്നു തന്നെയുമല്ല, സൂക്ഷ്മം നോക്കുമ്പോൾ ദ്രമിഡം എന്ന വാക്കുതന്നെ ആൎയ്യഭാഷക്കാർ തമിൾ എന്നതിനു പകരമായി പ്രയോഗിച്ചിരുന്നതും തമിൾ ശബ്ദത്തെത്തന്നെ അവരുടെ ഭാഷയിലേക്കു തദ്ഭവരീതിയിൽ സ്വീകരിച്ചുണ്ടാക്കിയതുമായ പദമാണെന്നും വിചാരിക്കേണ്ടതായിരിക്കുന്നതുമുണ്ട്. എങ്ങനെ എന്നാൽ തമിൾ, തമിള, ദമിഡ, ദ്രമിഡ ഈ വിധത്തിലാണ് തമിൾ ശബ്ദം ദ്രമിഡശബ്ദമായിത്തീൎന്ന വഴി എന്നു യുക്തിയുക്തമായി ഊഹിക്കാവുന്നതാണ്. 'ഴ'കാരാന്തമായ തമിൾശബ്ദത്തെ മാതൃകാവൎണ്ണമാലയിൽ 'ഴ'കാരമില്ലാത്ത ആൎയ്യഭാഷക്കാൎക്ക് അതിലെ 'ഴ'കാരത്തിന്റെ സ്ഥാനത്ത് ആ വൎണ്ണത്തോടടുപ്പമുള്ള 'ള'കാരമായി മാറ്റി തമിള് എന്നു 'ള'കാരാന്തമാക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ദ്രമിഡഭാഷയിലെ ചോഴശബ്ദത്തെ ആൎയ്യഭാഷയിലേക്കു 'ചോള'ശബ്ദമാക്കി മാറ്റി എടുത്തിട്ടുള്ളതും. മാതൃകാവൎണ്ണമാലയിൽ നിന്നു ഴകാരത്തെ പിൽക്കാലത്തു വേണ്ടെന്നുവച്ച് നവീന കൎണ്ണാടകഭാഷക്കാർ വാഴ എന്നൎത്ഥമായ 'വാഴെ' എന്ന ശബ്ദത്തെ 'വാളെ' എന്നാക്കിത്തീൎത്തതും ആ രീതി അനുസരിച്ചുതന്നെയാണ്. ഇങ്ങനെ ഴകാരാന്തമായ തമിൾശബ്ദത്തെ ളകാരാന്തമാക്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/19&oldid=175413" എന്ന താളിൽനിന്ന് ശേഖരിച്ചത്