താൾ:Malayala bhashayum sahithyavum 1927.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15

യായി തിരിച്ചുപ്രതിപാദിച്ചിട്ടുളളതിൽ നിന്നുതന്നെ അക്കാലത്ത് 'തമിൾ' എന്ന സാമാന്യവാചകശബ്ദം കൊണ്ടാണ് എല്ലാ ദ്രമിഡഭാഷകളെയും നിർദ്ദേശിച്ചുവന്നിരുന്നതെന്നു സ്പഷ്ടമാകുന്നുണ്ട്. 'ലീലാതിലകം' എന്ന പ്രാചീനഗ്രന്ഥകാരനാകട്ടെ മണിപ്രവാളലക്ഷണപ്രസ്താവത്തിൽ മലയാളഭാഷയും സംസ്‌കൃതവും കൂട്ടിച്ചേൎത്തുണ്ടാക്കിയ കാവ്യത്തിനാണ് 'മണിപ്രവാള'മെന്ന് പറഞ്ഞുവരുന്നതെന്നുളളതിനു പ്രമാണമായി "തമിൾ മണി, സംസ്‌കൃതം പവഴം"എന്നുംമറ്റും പല പ്രയോഗങ്ങളും കാണിച്ച് അവയിലെ തമിൾ ശബ്ദത്തിന് മലയാളഭാഷ എന്നാണൎത്ഥമെന്നും തമിൾ എന്നത് ദ്രമിഡഭാഷകൾക്കെല്ലാം പൊതുവായപേരാണെന്നും സ്പഷ്ടമായിപ്പറഞ്ഞിട്ടുമുണ്ട്. അപ്രകാരം പൊതുവായ പേർ കൊണ്ടുതന്നെ പ്രത്യേകം പ്രത്യേകം ഒാരോ ശാഖാഭാഷയെയും നിർദ്ദേശിച്ചു വരുവാനിടയായതും ആ പേർ ആ ഭാഷകൾക്കെല്ലാം അടിസ്ഥാനമായ മൂലഭാഷയുടെ പേരായതുകൊണ്ടാണെന്നു നിസ്സംശമായിത്തീൎച്ചപ്പെടുത്താം. അതുകൊണ്ട് ആദികാലത്തു തമിൾ എന്ന വാക്കിന് ഇക്കാലത്തെ ഭാഷ എന്ന വാക്കിനെന്നതുപോലെ ദ്രമിഡന്മാരുടെ ഇടയിൽ, ഒരുവന്റെ ഇംഗിതം അന്യനെ ഗ്രഹിപ്പിക്കാൻ വേണ്ടി പ്രയോഗിക്കുന്നതും ഓരോരോ അൎത്ഥത്തിൽ സങ്കേതം സിദ്ധിച്ചിട്ടുളളതുമായ വൎണ്ണാത്മക ശബ്ദം എന്നു മാത്രം അൎത്ഥമായിരുന്നുവെന്നും കരുതാവുന്നതാണ്. എന്നുവെച്ചാൽ ഇക്കാലത്ത് നാം ഭാഷ ​എന്നു പറയുന്നതിനുപകരമായി ആദികാലത്ത് ദ്രമിഡ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/18&oldid=175408" എന്ന താളിൽനിന്ന് ശേഖരിച്ചത്