താൾ:Malayala bhashayum sahithyavum 1927.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14

സാമാന്യമായി മാത്രം നിർദ്ദേശിക്കുമ്പോൾ യാതൊരു വിശേഷണവും ചേൎക്കാതെ എല്ലാത്തിനും തമിൾ എന്നുതന്നെ പറഞ്ഞിരുന്നു എന്നും കാണുന്നുണ്ട്. 'തമിൾ നാട്ടുമൈവെന്തരും വന്താർ' എന്നിങ്ങനെ ചോളം, പാണ്ഡ്യം, കേരളം, കൎണ്ണാടകം, തെലുങ്ക് ഈ അഞ്ചു രാജാക്കന്മാരെ തമിഴിന്റെ പ്രതിഷ്ഠാപകന്മാരായി ഗണിച്ചുംകൊണ്ടു ചെന്തമിൾ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുളളതും മലയാളഭാഷയിലെ പ്രാചീനഗ്രന്ഥങ്ങളായ 'അമരംതമിൾക്കുത്ത്, നമ്പ്യാന്മാരുടെ തമിൾ' മുതലായതിന്ന് ആ വിധത്തിലുളള പേരുകൾ കാണുന്നതും ഇതിന്നുദാഹരണങ്ങളാണ് . 'ആട്ടപ്രകാരം' എന്ന പ്രാചീനമലയാളഗ്രന്ഥത്തിൽ 'നമ്പ്യാന്മാരുടെ തമിൾ' എന്ന് ഇപ്പോൾ പറഞ്ഞുവരുന്ന മലയാളഭാഷാഗ്രന്ഥത്തെപ്പറ്റി "ഭംഗിക്കായ്‌ത്തമിൾ ചേൎത്ത പുസ്തകവരം കയ്ക്കൊണ്ടു" എന്നിങ്ങനെ വെറും തമിൾശബ്ദംകൊണ്ടു നിർദ്ദേശിച്ചുകാണുന്നതും; നിരണം കവികളിൽ ഒരാളായ രാമപ്പണിക്കരുടെ ബ്രഹ്മാണ്ഡപുരാണത്തിൽ, "ശ്രീ വേദവ്യാസമഹൎഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായ്ക്കൊണ്ടറിയിക്കുന്നേൻ" എന്നിങ്ങനെ മലയാളഭാഷയെ തമിൾ ശബ്ദംകൊണ്ടു നിർദ്ദേശിച്ചിട്ടുളളതും അതുപോലെ മറ്റു പലതും ഈ സംഗതിക്കുള്ള തെളിവുകളിൽ ഉൾപ്പെടുന്നവയുമാണ്. 'തൊല്ക്കാപ്പിയം' എന്ന അതിപ്രാചീനചെന്തമിൾ ഗ്രന്ഥത്തിൽപ്പോലും തമിൾനാട്ടിനെ 'ചെന്തമിൾനാടെ'ന്നും 'കൊടുന്തമിൾനാടെ'ന്നും രണ്ടു വക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/17&oldid=175405" എന്ന താളിൽനിന്ന് ശേഖരിച്ചത്