താൾ:Malayala bhashayum sahithyavum 1927.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
126


യാം.കൂടിയാട്ടത്തിന്റെ ആരംഭത്തിൽ മിഴാവിന്മേൽ കേളി കൊട്ടിവരുന്നത് കഥകളിയിൽ ‍ശുദ്ധമദ്ദളത്തിന്മേലാക്കിയെന്നേയുള്ളൂ.കൂടിയാട്ടത്തിന്റെ നാന്ദിക്കു മുമ്പായി നടന്മാരെല്ലാം കൂടി അവരവരുടെ കുലദൈവങ്ങളെയും നാട്യശാസ്ത്രകർത്താക്കന്മാരായ ആട‌ചാര്യന്മാരെയും പല ചടങ്ങുകളോടും കൂടി വന്ദിക്കുന്നതിനുപകരമായിട്ടുള്ളതാണ് കഥകളിയിലെ തോടയം. പക്ഷേ ത്തിൽ ഈ വന്ദനം അണിയറയിൽ വെച്ചാണെന്നൊരു ഭേദം ചെയ്തിട്ടുണ്ട്. ഈ ഭേദത്തിനും ചിലകാരണങ്ങളില്ലെന്നില്ല.കൂടിയാട്ടത്തെ ഒരു നാടകാഭിനയത്തിന്റെ നിലയിൽ മാത്രമായിട്ടല്ല ജനങ്ങൾ കരുതിവരുന്നത്. ഈശ്വരപ്രീതിയ്ക്കും സന്തതി സമ്പത്ത് മുതലായതിനും കാരണമായ ഒരു മംഗളകർമ്മമാണെന്നുള്ള മാഹാത്മ്യവും കൂടി അതിനു കൊടുത്തിട്ടുണ്ടു. ചാക്യാന്മാരുടെ മുടികണ്ടുതോഴുതുപോവാനായി കൂടിയാട്ടവും കൂത്തും കാണ്മാൻ വരുന്നവർ ഇക്കാലത്തും വളരെ ദുർല്ലഭമായിട്ടില്ല.അതിനാൽ ആവകമംഗളകർമ്മങ്ങളുടെ അംഗങ്ങൾ പിഴച്ചുപോയാൽ ഈശ്വരകോപം ഉണ്ടാകുമെന്നുകൂടി വരുന്നതുകൊണ്ട് അണിയറയിൽ വെച്ചു തന്നെയായാലും അരങ്ങത്ത് വെച്ചു തന്നെയായാലും ഏതുകാലത്തും മുടക്കം കൂടാതെ നിലനിന്നുവരുന്നതാണ്. 'വാക്ക്' എന്നു സാധാരണ പറഞ്ഞുവരുന്ന ചാക്യാർകൂത്തിലെ നൃത്തമംഗളം രംഗത്തിൽവെച്ചാണ് ചെയ്യുന്നത്. അതിന്റെ ഗൂഢതത്വവും മതത്തോടു കൂട്ടിക്കെട്ടീട്ടുള്ള ആവക കർമ്മങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/129&oldid=151874" എന്ന താളിൽനിന്ന് ശേഖരിച്ചത്