താൾ:Malayala bhashayum sahithyavum 1927.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
124


ങ്ങളും ഈ രീതിയിൽ എത്രയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇപ്പോഴും മുഴുവൻ അറിയാത്ത നിലയിലാണിരിക്കുന്നത്.വാസ്തവത്തിൽ ഭാഷാസാഹിത്യത്തിന്റെ പകുതിയിലധികം അംശവും ഈ പ്രസ്ഥാനംകൊണ്ടാണ് പുഷ്ടിപ്പെട്ടിട്ടുള്ളതെന്നു നിസ്സംശയം പറയാവുന്നതാണ്.ഇവയിൽ ഓരോന്നിനെപ്പറ്റി പൊതുവായെങ്കിലും ചില ഗുണദോഷങ്ങൾ വിവരിക്കുവാൻ ഈ ചെറിയ ഉപന്യാസത്തിൽ നിവൃത്തിയില്ലാത്തതിനാൽ തൽക്കാലം ഈ വിഷയം അവസാനിപ്പിക്കുവാനേ തരം കണുന്നുള്ളു.

൧൬.കഥകളികൾ.

ഈ എനത്തിൽപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുള്ളത് ശ്ലോകങ്ങളും പദങ്ങളും ഇട കടർന്നിട്ടുള്ള ഒരു സ്വരൂപത്തിലാണ്. ചിലതിൽ ഈവക രണ്ടു പദ്യങ്ങൾക്കുപുറമെ ഒന്നോ രണ്ടോ ദണ്ഡകങ്ങളും കൂടിയുണ്ടായെന്നു വരും .എന്നാൽ വൃത്തനിബന്ധനമില്ലാത്ത വെറും വാക്യങ്ങളോ ചൂർണ്ണികകളോ ഒരു കഥകളിഗ്രന്ഥത്തിലും കാണുന്നതല്ല. ക്രമത്തിലുള്ള കഥാഗതി കാണിക്കുന്നതെല്ലാം കവി സ്വന്തം വാക്കായി ശ്ലോകത്തിൽ കഴിച്ചു കഥാപാത്രങ്ങൾ തമ്മിൽ നടന്നിട്ടുള്ള സംഭാഷണങ്ങളോ അവരുടെ വിചാരങ്ങളോ അതാതു പാത്രങ്ങളുടെ വാക്കായിത്തന്നെ പദങ്ങളുടെ സ്വരൂപത്തിൽ നിർമ്മിച്ചിരിക്കും. ഇങ്ങനെയാണ് ഈ സാഹിത്യപ്രസ്ഥാനത്തിന്റെ മട്ട്.

ചാക്യാന്മാർ ആടിവരുന്ന കൂടിയാട്ടം എന്ന സംസ്കൃതനാടകാഭിനയം,അഷ്ടപദിയാട്ടം,കൃഷ്ണനാട്ടം ഇങ്ങനെ മൂന്നുതരം ദൃശ്യകാവ്യങ്ങളാണ് കഥകളിയുടെ ആരംഭകാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/127&oldid=151872" എന്ന താളിൽനിന്ന് ശേഖരിച്ചത്